വാഷിംഗ്ടണിലെ സിയാറ്റിലില്‍ പോലീസ് വാഹനം ഇടിച്ചു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത്ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ആയിരുന്ന ആന്ധ്ര പ്രദേശില്‍ നിന്നുള്ള ജാന്‍വി കണ്ടുള (23)യാണ് മരിച്ചത്. ഡെക്സ്റ്റര്‍ അവന്യു നോര്‍ത്തിനും തോമസ് സ്ട്രീറ്റിനും സമീപത്തു നടക്കുമ്പോഴാണ് സിയാറ്റില്‍ പോലീസിന്റെ വാഹനം ജാന്‍വിയെ ഇടിച്ചിട്ടത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അടിയന്തര ആവശ്യത്തിനു അഗ്‌നിശമന സേന വിളിച്ചപ്പോള്‍ പോവുകയായിരുന്നു പോലീസ് വാഹനം. മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്നു കരുതാന്‍ ന്യായം കാണുന്നില്ലെന്ന് പോലീസ് വക്താവ് വലേറി കാഴ്‌സണ്‍ പറഞ്ഞു. അന്വേഷണം നടത്തുന്നുണ്ട്. വാഹനം ഓടിച്ചിരുന്നത് 2019 നവമ്പറില്‍ സേനയില്‍ ചേര്‍ന്ന ഓഫീസറാണ്. അദ്ദേഹത്തോട് അവധി എടുക്കാന്‍ ആവശ്യപ്പെട്ടു. കണ്ടുള 2021 ലാണ് ആന്ധ്രയിലെ കുര്‍ണൂല്‍ ജില്ലയിലുള്ള അഡോണിയില്‍ നിന്ന് യുഎസില്‍ എത്തിയതെന്ന് അവരുടെ ബന്ധു അശോക് മാന്‍ഡുല പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി ലഭിക്കേണ്ടതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here