സേലം: തമിഴ്‌നാട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ജനങ്ങളെയും നാടിനേയും സേവിക്കും എന്നാണോ അതോ മര്‍ദ്ദിക്കും എന്നാണോയെന്ന് സംശയം? ഡിഎംകെ മന്ത്രിമാര്‍ അണികളെ മര്‍ദ്ദിക്കുന്നതിന്റെ രണ്ടാമത്തെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളാണ് ഈ രീതിയിലുള്ള കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

സേലത്ത് നടന്ന ഒരു ചടങ്ങില്‍ ഒരു മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകനെ പാര്‍ട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മര്‍ദ്ദിക്കുന്ന വീഡിയോ വിവാദമാകുകയാണ്. ഡിഎംകെ മന്ത്രി കെ.എന്‍. നെഹ്രുവാണ് പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത്. ഒരാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാമത്തെ സംഭവമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാര്‍ട്ടിയുടെ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയെ അഭിനന്ദിക്കാന്‍ എത്തിയ പാര്‍ട്ടിപ്രവര്‍ത്തകനാണ് മര്‍ദ്ദനം.

 

ഉദയാനിധി സ്റ്റാലിന്‍ കൈപിടിക്കാന്‍ പ്രവര്‍ത്തകന്‍ ശ്രമിക്കുമ്പോള്‍ അയാളെ വലിച്ചു മാറ്റിയ ശേഷം തലയുടെ പിന്നില്‍ നെഹ്രു മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഉദയാനിധിയ്ക്ക് കൈ നീട്ടുമ്പോള്‍ ഇയാളുടെ കയ്യില്‍ പിടിച്ച് നെഹ്രു മാറ്റുകയും പിന്നാലെ അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. തമിഴ്‌നാട് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി എത്തുകയും ചെയ്തു. ”ഡിഎംകെ മന്ത്രിമാര്‍ ജനങ്ങളെ തല്ലുമെന്ന് പ്രതിജ്ഞ എടുക്കുന്നത് ഇങ്ങിനെയാണ്.” എന്നായിരുന്നു ബിജെപി തമിഴ്‌നാട് തലവന്‍ അണ്ണാമലൈയുടെ പ്രതികരണം.

ഏതാനും ദിവസം മുമ്പാണ് ഒരു മന്ത്രി കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിപ്പോള്‍ പതിവായി മാറ്റിയെന്നും ബിജെപി വിമര്‍ശിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ മന്ത്രി തിരുച്ചിയിലെ കോര്‍പ്പറേഷനിലെ കൗണ്‍സിലറെ മര്‍ദ്ദിക്കുന്നത് ജനങ്ങള്‍ കണ്ടിരുന്നു. ജനങ്ങള്‍ക്ക് ഇത്തരം പരിപാടികള്‍ ലക്ഷ്യമിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുരക്ഷാ ഉപകരണങ്ങള്‍ കൂടി വിതരണം ചെയ്യണമെന്നും ബിജെപി നേതാവ് പരിഹസിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here