നിക്സ്ൻ ജോർജ്ജ്‌ കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാവൽ, ടൂറിസം വരുമാനത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 75 ശതമാനം വർധനയുണ്ടായതായി അധികൃതർ അറിയിച്ചു. ക്രിസ്തുമസ്,ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പേരാണ് കുവൈറ്റ് വഴി യാത്രയായത്.

തുർക്കി,ദുബായ്, ഈജിപ്ത് മുതലായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബുക്കിംഗുകള്‍ ഗണ്യമായി വർധിച്ചതായി ട്രാവൽ ഏജൻസികൾ പറഞ്ഞു. ദേശീയദിന അവധി ദിവസങ്ങൾ വരുന്നതോട് കൂടി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here