(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ കലാസാംസ്‌ക്കാരിക രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് 25ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസ്സോസിയേഷന്‍ 2023 ലേയ്ക്കുള്ള ഭരവാഹികളെ തിരഞ്ഞെടുത്തു. പുതുമുഖങ്ങള്‍ക്കും പുതിയ തലമുറയ്ക്കും അവസരങ്ങള്‍ നല്‍കിക്കൊണ്ടാണ് 2023-ലെ കമ്മറ്റി നിലവില്‍ വന്നത്.

പമ്പയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ഡോ: ഈപ്പന്‍ ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ച് 2022 ലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റവ: ഫിലിപ്പ്‌സ് മോഡയില്‍ കണക്കും അവതരിപ്പിച്ച് പാസ്സാക്കി. സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, മദേഴ്‌സ് ഡേ സെലിബ്രഷന്‍, വിനോദയാത്ര, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പമ്പയുടെ2022-ലെ പ്രധാന പ്രവര്‍ത്തനങ്ങളായിരുന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്തായും സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കലും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ചെയ്തു. 2023-ലെ ഭാരവാഹികളായി സുമോദ് നെല്ലിക്കാല (പ്രസിഡന്റ്), ഫിലീപ്പോസ് ചെറിയാന്‍(വൈസ് പ്രസിഡന്റ്), തോമസ് പോള്‍ (ജനറല്‍ സെക്രട്ടറി), ഫാദര്‍ ഫിലിപ്പ് മോഡയില്‍, (ട്രഷറര്‍), രാജന്‍ സാമുവല്‍, (അസ്സോസിയേറ്റ് ട്രഷറര്‍), റോണി വറുഗീസ്, (അസ്സോസിയേറ്റ് സെക്രട്ടറി), ജേക്കബ് കോര (അക്കൗണ്ടന്റ്).

ചെയര്‍ പേഴ്‌സസ്: ജോയി തട്ടാര്‍കുന്നേല്‍ (ആര്‍ട്‌സ്), സുധ കര്‍ത്ത(സിവിക് ആന്റ് ലീഗല്‍), ജോര്‍ജ്ജ് ഓലിക്കല്‍ (ലിറ്റററി), അലക്‌സ് തോമസ്, ജോ പണിക്കര്‍, വി.വി ചെറിയാന്‍ (ബില്‍ഡിംഗ് കമ്മറ്റി), ഡോ: ഈപ്പന്‍ ഡാനിയേല്‍ (എഡിറ്റോറിയല്‍ ബോര്‍ഡ്), മോഡി ജേക്കബ് (ഐ.റ്റി കോഡിനേറ്റര്‍), (ബിജു എബ്രാഹം (ഫട് റെയിസിങ്), ഡൊമിനിക് പി ജേക്കബ്്(ഫെസിലിറ്റി), മാക്‌സ്‌വെല്‍ ഗിഫോര്‍ഡ് ((സ്‌പോര്‍ട്‌സ്), എബി മാത്യൂ(ലൈബ്രറി), റോയി മാത്യൂ (മെമ്പര്‍ഷിപ്പ്), രാജു പി ജോ (പ്രോഗ്രാം കോഡിനേറ്റര്‍), ജോര്‍ജ്ജ്കുട്ടി ലൂക്കോസ് (പബ്‌ളിക്ക് റിലേഷന്‍സ്), റ്റിനു ജോസ്(യൂത്ത് കോഡിനേറ്റര്‍), എ.എം ജോ (ഗെയിംസ്) ജോര്‍ജ്ജ് പണിക്കര്‍ (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here