
പാട്‌ന : രണ്ട് കിലോമീറ്റര്‍ ദൂരത്തോളം റെയില്‍വേ ട്രാക്ക് മോഷണം പോയി. ബീഹാറിലെ സമസ്തിപ്പൂര്‍ ജില്ലയിലാണ് സംഭവം. ലോഹത് പഞ്ചസാര മില്ലിനെ പന്‍ഡൗര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. കുറച്ച് വര്‍ഷങ്ങളായി പഞ്ചസാര മില്‍ അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ ഈ പാതയിലൂടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല മോഷണവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍ പിഎഫ് ഉദ്യോഗസ്ഥരെ സ്‌സെപന്‍ഡ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയില്‍വേ അധികൃതരുടെ നിഗമനം. അന്വേഷണത്തിനായി റെയില്‍വേ ഡിവിഷണല്‍മാനേജര്‍ പ്രത്യേക സംഘത്തെനിയോഗച്ചിട്ടുണ്ട്. റെയില്‍വേ യുടെ സാധനങ്ങള്‍ മോഷ്ടിക്കുന്നത് ബീഹാറില്‍ നിത്യസംഭവമാണ് എങ്കിലും ‘റെയില്‍ വേ ട്രാക്ക്’ മോഷണം പോകുന്നത് ബീഹാറില്‍ ഇത് ആദ്യ സംഭവമാണ്. ആര്‍ പി എഫ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.