തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് ബാരിക്കേഡ് വച്ച് പ്രതിരോധിച്ചു.

എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനു നേര്‍ക്ക് കല്ലേറും ചീമുട്ടയും തക്കാളിയേറും നടന്നു. പോലീസ് ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് അതിനു മുകളില്‍ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു.

 

സമാധാനപരമായ സമരമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. തുടക്കത്തില്‍ തന്നെ പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. കോട്ടയം, കൊല്ലത്തും തൃശൂരും സംഘര്‍ഷാവസ്ഥയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here