ന്യൂ യോര്‍ക്കിലെ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും പ്രവേശിക്കുന്നവര്‍ക്കു മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്ന ഉത്തരവ് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ പിന്‍വലിച്ചു. കോവിഡ് പൊതുജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായിരുന്ന ഘട്ടം കഴിഞ്ഞു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഞായറാഴ്ച മുതല്‍ ഉത്തരവ് നിലവില്‍ വരും.

നമ്മള്‍ പരിവര്‍ത്തന ഘട്ടത്തിലാണെന്നും കോവിഡ് ചികില്‍സിച്ചു മാറ്റാനും തടയാനും കഴിയുമെന്നും ഹെല്‍ത്ത് കമ്മീഷണര്‍ ജെയിംസ് മക്‌ഡൊണാള്‍ഡ് പറഞ്ഞു: വാക്‌സിനേഷന്‍ എടുത്തവരും അല്ലാത്തവരും ആശുപത്രികളില്‍ മാസ്‌ക് ധരിക്കണം എന്നായിരുന്നു വ്യവസ്ഥ. സി ഡി സി നേരത്തെ ചട്ടം പിന്‍വലിച്ചിരുന്നു. മാസ്‌ക് ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ വക്താവ് ബ്രയാന്‍ കോണ്‍വായ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here