Friday, May 3, 2024
spot_img
Home ന്യൂസ്‌ ഫീച്ചേർഡ് ന്യൂസ് 2,468 കോടി കൂടി നല്‍കാമെന്ന് വിജയ് മല്യ സുപ്രീം കോടതിയില്‍

2,468 കോടി കൂടി നല്‍കാമെന്ന് വിജയ് മല്യ സുപ്രീം കോടതിയില്‍

79
0

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള കടത്തില്‍ 2,468 കോടി രൂപ കൂടി അധികം നല്‍കാമെന്ന് വിവാദ വ്യവസായി വിജയ് മല്യ സുപ്രീംകോടതിയില്‍.

വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. നേരത്തേ 4,400 കോടി രൂപ തിരിച്ചടക്കാമെന്ന മല്യയുടെ നിര്‍ദേശം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിയിരുന്നു.

ഈ സാഹചര്യത്തിലാണ് മല്യ പുതിയ വാഗ്ദാനവുമായെത്തിയിരിക്കുന്നത്. 9,000 കോടിയില്‍ 6,868 കോടി തിരിച്ചടക്കാമെന്നാണ് മല്യയുടെ ഇപ്പോഴത്തെ വാഗ്ദാനം. 

തനിക്ക് നിലവില്‍ നല്‍കാനാവുന്ന ഏറ്റവും മികച്ച വാഗ്ദാനമാണിതെന്നും മല്യ കോടതിയെ അറിയിച്ചു. അതേസമയം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായില്ല.

തന്റെ എയര്‍ലൈന്‍ കമ്പനിയായ കിങ്ഫിഷര്‍ കടുത്ത നഷ്ടത്തിലാണ് അടച്ചുപൂട്ടിയതെന്നാണ് മല്യയുടെ വാദം. കമ്പനി അടച്ചുപൂട്ടിയതില്‍ 6107 കോടിയുടെ ബാധ്യതയുണ്ടെന്നും മല്യ പറയുന്നു.

9000 കോടി രൂപയുടെ വായ്പയെടുത്ത്‌ മുങ്ങിയ മല്യക്കെതിരെ ഇന്ത്യയില്‍ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. മല്യയുടെ മൂന്ന് മക്കളും യു.എസ് പൗരന്‍മാരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here