ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വീട്ടില്‍ എട്ടുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവിയുടെ ചണ്ഡീഗഢിലെ വീട്ടിലാണ് സംഭവം. വീടിന്റെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി അടുത്തിടെ ഗേറ്റ് മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. ഇതാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. സംഭവ സമയത്ത് യുവരാജിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. യുവിയും അമ്മയും അവരുടെ ഗുരുഗ്രാമിലുള്ള വീട്ടിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, സംഭവത്തില്‍ ദുരൂഹതയില്ലെന്ന നിലപാടിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. വിഷയത്തില്‍ യുവരാജിന്റെയോ വീട്ടുകാരുടേയോ പ്രതികരണം ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here