സിഎന്‍എന്നിന്റെ മോണിംഗ് ഷോയില്‍ നിന്ന് അപ്രത്യക്ഷനായി അവതാരകന്‍ ഡോണ്‍ ലെമണ്‍. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിക്കി ഹേലിയെ വിമര്‍ശിക്കുന്നതിനിടയില്‍ സ്ത്രീകളെയും ആക്ഷേപിച്ചു വിവാദം സൃഷ്ടിച്ച അവതാരകനായ ഡോണ്‍ ലെമണ്‍ തിങ്കളാഴ്ച രാവിലത്തെ സിഎന്‍എന്‍ പ്രോഗ്രാമില്‍ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ചയും പ്രോഗ്രാം അവതരിപ്പിച്ചത് ലെമണ്‍ ആയിരുന്നില്ല. പക്ഷെ അന്ന് അദ്ദേഹം നേരത്തെ നിശ്ചയിച്ച പോലെ ഒഴിവെടുത്തതാണെന്നു സി എന്‍ എന്‍ സഹപ്രവര്‍ത്തക കൈറ്‌ലാന്‍ കോളിന്‍സ് അറിയിച്ചു.

അതേസമയം ലെമണു പകരം ചാനല്‍ സാറാ സിഡ്‌നറെ നിയമിച്ചെന്നു യുഎസ് എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രചാരണത്തിനിടയില്‍ 75 കഴിഞ്ഞ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കു മാനസിക പരിശോധന നടത്തണം എന്നു നിക്കി ഹേലി പറഞ്ഞതിനോടു പ്രതികരിച്ചാണ് വ്യാഴാഴ്ച ലെമണ്‍ അവര്‍ മികവ് എത്താനുള്ള പ്രായത്തിലല്ല എന്നു പറഞ്ഞത്. അക്കൂട്ടത്തില്‍ സ്ത്രീകള്‍ക്കു മികവുണ്ടാകുന്നത് ഏതു പ്രായത്തിലാണ് എന്നു തുടങ്ങി പ്രകോപനപരമായി ചില അഭിപ്രായങ്ങള്‍ കൂടി പറഞ്ഞു. ഈ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് ചാനല്‍ ഷോയില്‍ നിന്ന് ലെമണെ മാറ്റി നിര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here