Thursday, June 1, 2023
spot_img
Homeന്യൂസ്‌അമേരിക്കകഷ്ടതകൾ ജീവിതത്തിനു പുതിയ അർത്ഥം നൽകുന്നു: റവ. ഡേവിഡ് ചെറിയാൻ

കഷ്ടതകൾ ജീവിതത്തിനു പുതിയ അർത്ഥം നൽകുന്നു: റവ. ഡേവിഡ് ചെറിയാൻ

-

പി പി ചെറിയാൻ

ഫ്ലോറിഡ: ജീവിതത്തിൽ നാം അനുഭവിക്കുന്ന കഷ്ടതകളും  നിരാശകളും ജീവിതത്തിനൊരു  പുതിയ മാനം നൽകുന്നുവെന്നു ഫ്ലോറിഡ സെന്റ് ലൂക്ക്സ് മാർത്തോമാ ഇടവക വികാരി റവ ഡേവിഡ് ചെറിയാൻ പറഞ്ഞു. 458-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഫെബ്രു 21 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍  കൊരിന്ത്യർ രണ്ടാം ലേഖനം ഒന്നാം അധ്യായത്തെ  അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം  നടത്തുകയായിരുന്നു  റവ ഡേവിഡ് ചെറിയാൻ.

പൗലോസ് അപ്പോസ്തലന്റെ ജിവിതത്തിൽ  അനുഭവിക്കേണ്ടിവന്ന കഷ്ടതകളിൽ താൻ  ഒരിക്കലും നിരാശനായിരുന്നില്ല.  അതിനെയെല്ലാം അഭിമുഘീകരിക്കുന്നതിനും തരണം ചെയ്യുന്നതിനും ദൈവീക സാമീപ്യം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നു മാത്രമല്ല അതുമൂലം പ്രാർത്ഥിക്കുന്ന  പുതിയൊരു  സമൂഹത്തെ ശ്ര ഷ്ടിക്കുന്നതിനും അപ്പോസ്തലനു  കഴിഞ്ഞതായി അച്ചൻ പറഞ്ഞു.നാം  അനുഭവിക്കുന്ന കഷ്ട തയിലും ഒരു ദൈവീക പ്ലാൻ ഉണ്ടെന്നു  മനസ്സിലാക്കണമെന്നും  നമ്മുടെ കഷ്ടതകൾ മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെ ആശ്വാസവും സമാധാനവും ലഭിക്കുമെന്നും  അച്ചൻ ഉദ്‌ബോധിപ്പിച്ചു

ഫ്ലോറിഡയിൽ നിന്നുള്ള  കുരിയൻ കോശിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി  ഡേവിഡ് ചെറിയാൻ അച്ചനെ  പരിചയപ്പെടുത്തുകയും ചെയ്തു.

ഡെട്രോയിറ്റിൽ നിന്നുള്ള സാറാമ്മ വര്ഗീസ്  നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. ബാൾട്ടിമൂറിൽ നിന്നുള്ള തങ്കച്ചൻ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.

മാരാമൺ കൺവെൻഷൻ കഴിഞ്ഞു മടങ്ങുന്നതിടയിൽ ആറിൽ അപ്രതീക്ഷിതമായി  ജീവൻ നഷ്ട്ടപെട്ട മൂന്ന് യുവാക്കളുടെ ദുഃഖിതരായിരിക്കുന്ന  കുടുംബാംഗങ്ങളെ ഓർത്തു  പ്രാര്ഥിക്കണമെന്നു കോര്‍ഡിനേറ്റര്‍ ടി.എ.  മാത്യു അഭ്യർത്ഥിച്ചു.തുടർന്ന് ആദരാഞ്ജലികൾ അർപ്പിക്കുകയും  ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.

ഐ പി എൽ  സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ  ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍  സംബന്ധിച്ചിരുന്നുവെന്നു അദ്ദേഹം പറഞ്ഞു .തുടർന്ന് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി .ഡേവിഡ് ചെറിയാൻ അച്ചന്റെ പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു    ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: