ഡൊമിനിക് ചാക്കോനാൽ


ഫോമാ South East Region ഉത്ഘാടനം മാർച്ച്‌ 4ാം തീയതി St. Alphonse Syro Malabar Parish Hall ൽ, നിറഞ്ഞ സദസിൽ ഗംഭീരമായി നടത്തുകയുണ്ടായി. ഫോമാ സംഘടനയുടെ നേതൃത്വ നിരയിലുള്ള ഓരോ വൃക്തികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഈ ചടങ്ങ്‌ ഒരു ഉന്നത വിജയമായിരുന്നു.

ഫോമാ പ്രസിഡന്റ്‌ Dr. Jacob Thomas സെക്രട്ടറി Ojus John, ട്രഷറർ Biju Thonikadavil, വൈസ് പ്രസിഡന്റ്‌‌ Sunny vallikalam, ജോയിന്റ്‌ സെക്രട്ടറി Jaimol Sreedhar, എന്നിവരെ മുത്തുക്കുട, താലപ്പൊലി, വാദൃമേളങ്ങളോടെയും സ്റ്റേജിലേക്ക് ആനയിച് സ്വീകരണവും ആദരിക്കുകയും ചെയ്തു.അധ്യക്ഷ പ്രസംഗത്തിൽ, DR ജേക്കബ് തോമസ്, ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികള്ക്ക് അനുമോദിക്കുകയും തുടർന്ന് സത്യാപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

തുടർന്ന് ശ്രീ Dominic Chackonal RVP, Deepak Alexander (NC) Jeevan Mathew (NC youth Rep. ) Babloo Chaco(Regional Chairman) VibhaPrakash(RVC) Sachin Devanadhan (treasurer) Kochumon Parakattu (Joint Secretary) Binu Kasim (GAMA President) James Joy ( AMMA President) Anish Rajendran (MASC President) Rakesh Krishnan (KAN President) Sam Anto (Advisory Board Chairman) Lukose Thariyan (Advisory Board Vice Chairman) Famina Nasser(women’s Rep) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനവും, ചുമതലകളും ഏറ്റു എടുത്തു.

അനുമോദന പ്രസംഗത്തിൽ FOMAA President ഫോമാ സബ് കമ്മിറ്റികളായ ജൂണിയർ അഫേഴ്സ് കമ്മറ്റി ഭാരവാഹികളായി സിജു ഫിലിപ്പ് സെക്രട്ടറി,ഷൈനി അബൂബക്കർ, എഡ്യൂക്കേഷൻ& ലാഗ്വേജ് കമ്മറ്റി സെക്രട്ടറിയായി അമ്മു സഖറിയ, കൾചറൽ അഫേഴ്സ് ചെയർമാൻ ബിജു തുരുത്തുമാലിൽ എന്നിവരെ പ്രഖ്യാപിച്ചു. ഇവരുടെ എല്ലാവരുടെയും സാന്നിത്യത്തിൽ ഭാരവാഹികൾ ഭദ്രദീപം തെളിയിച്ചു കര്മപരിപാടികൾ ഉത്ഘാടനം ചെയ്തു.

അതിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ 2022-23 ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ വിമൺസ് ഫോറത്തിന്റെ ഉൽഘടനവും അമ്പിളി സജിമോന്റെ നേതൃത്വത്തിൽ വര്ണശബളമായി നടത്തപ്പെട്ടു. തുടർന്ന് നടന്ന മയൂഖം എന്ന online creative pageant crowning and ഫാഷൻഷോയും, ഷൈനി അബൂബേക്കർന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

റോയി മാമ്മൻ, വിനിതാ, മനു, ഷാജി എന്നിവരുടെ നേതുത്വത്തിൽ നടത്തിയ സ്വരലയ ഗാനമേളയും, ജയിംസ് ജോയ്, ജിത്തു വിനോയ്, റോബിൻ തോമസ്, എന്നിവരുടെ നയനാനന്ദകരമായ പാട്ടുകളും ,വർണ ശബളമായ നൃത്തവും ചടങ്ങിനു മാറ്റുകൂട്ടി. അമ്പിളി സജിമോൻ, വിഭാ പ്രകാശ് ,സിജു ഫിലിപ്പ് എന്നിവരുടെ അവതരണ പാടവം ഉത്ഘാടന ചടങ്ങുകൾ സജീവമാക്കിത്തീർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here