ശ്രീകുമാർ ഉണ്ണിത്താൻ

ഇന്ന് ലോക വനിതാദിനം, എല്ലാ വനിതകൾക്കും  ഫൊക്കാനയുടെവനിതാദിനശംസകൾ . ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.പാർശ്വവൽക്കരിക്കപ്പെട്ട മറ്റു പല വിഭാഗങ്ങളെപോലെതന്നെയാണ് സ്ത്രീകളും. സ്ത്രീകളുടെ  വളർച്ചക്ക് ഭീഷണിയുണ്ട്,.അടിച്ചമർത്തലുകളുണ്ട്, കൈപിടിച്ചുയർത്തലുകൾ ആവശ്യമുണ്ട്, അത് എത്ര  ചെറിയ രീതിയിലാണെങ്കിലും സ്വാഗതം ചെയ്യേണ്ടതുണ്ട്, അതിന് നമുക്ക് ഒരു  ഡേ ആവിശ്യമെങ്കിൽ  ആ  ഡേ നമുക്ക്  ഒരു ആഘോഷമാക്കാം.

മാറ്റങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുകയും എന്നാൽ ഇതൊക്കെ വേറെ ആരെങ്കിലുമൊക്കെ ചെയ്തുകൊള്ളും എന്ന് ചിന്തിക്കുകയും ചെയുന്ന ഒരുപാട് പേരു നമുക്കിടയിൽ ഉണ്ടാകും പക്ഷേ മാറ്റങ്ങൾ ആദ്യമുണ്ടാവേണ്ടത് സ്വന്തം മനസ്സിലാണ്. അതുകൊണ്ടു തന്നെ വിമൻസ് ഡേ ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടത് സ്കൂളുകളിലാണ്.ചെറിയ ചെറിയ കാൽവെയ്പുകളാണെങ്കിൽ കൂടിയും മുന്നോട്ടുള്ള ദൂരം കുറക്കാൻ അതും ഉപകാരപ്പെടും.  

 നോര്‍ത്ത്‌ അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്‌. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക്‌ ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ്‌ ഫോറത്തിന്‌ പിന്തുണയുമായി ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രേത്യകിച്ചു സ്ത്രീകൾ  അവര്‍ തികച്ചും ബോധവതിയാണ്‌. ഐക്യമാണ്‌ നമ്മുടെ ശക്തി.

മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഏതെങ്കിലും തരത്തിലുള്ള സ്ത്രി  വിവേചനം   അമേരിക്കയിൽ  ഇല്ലന്ന്  പറയുന്നെങ്കിൽ പോലും ഇവിടെയും അത് സാധാരണമെന്ന് വിമൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ്‌ ജോർജ് അഭിപ്രായപ്പെട്ടു. പക്ഷേ ഇഡ്യയിലെ സ്ഥിതി കുറച്ചുകൂടി ശോചനീയം ആണ്.

അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും  ആൺ-പെൺ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. സ്ത്രീയെ ഒരു ഉപഭോഗവസ്തുവായിട്ടു കാണുന്ന ഇന്നത്തെ കാടൻ സമൂഹത്തിൽ, എത്ര അനവധി പ്രയാസങ്ങളാണ് ഒരു സ്ത്രീ നേരം വെളുക്കുന്ന മുതൽ രാത്രി ഇരുട്ടുന്ന വരെ അനുഭവിച്ചു പോകുന്നത്. ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നവർ എന്ത് കൊണ്ടാണ് സ്വന്തം വീട്ടിലുള്ള തന്റെ അമ്മയും, ഭാര്യയും, സഹോദരിയും, മകളും ഒരു സ്ത്രീ ആണെന്ന് ഒരു നിമിഷം തിരിഞ്ഞു ചിന്തിച്ചാൽ ഈ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളു.തുല്യമായ അഭിപ്രയ സ്വാതത്ര്യം , ബിൽഡ് സ്മാർട്ട് തുടങ്ങിയ  പുത്തൻ ആശയങ്ങൾ പുതു ലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങൾ വാചകത്തിൽ മാത്രം ഒതുങ്ങുകയുണ്‌ എന്ന് ഫൊക്കാന സെക്രട്ടറി കല ഷഹി അഭിപ്രായപ്പെട്ടു.

 ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളില്‍  പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്‌കാരത്തില്‍  വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്‌കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്‌കാരങ്ങളിലെ നന്മ കാണാന്‍  സാധിക്കാതെ പോകുന്നു. കുട്ടികള്‍  പാശ്ചാത്യ സംസ്‌കാരത്തെ കെട്ടിപ്പുണരാന്‍  ശ്രമിക്കുമ്പോള്‍ അവർ വളരുന്നത് ഇൻഡ്യയിൽ അല്ല എന്ന് നമ്മൾ മറന്നു പോകുന്നു. ഏത് സംസ്‌കാരത്തില്‍ വളര്‍ന്നാലും അവര്‍  നല്ല  പൗരന്മാരായി വളരണം എന്നതാണ് നമ്മൾ ആഗ്രഹിക്കുന്നതെന്ന്  ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ് ആയ ഗീത ജോർജ് , ഗ്രേസ് മറിയ ജോജി , വിജി നായർ , അബ്‌ജ അരുൺ  എന്നിവർ അഭിപ്രായപ്പെട്ടു .

ഒരു അഭിപ്രായം, അത് സ്ത്രീയോ, പുരുഷനോ ആരും ആയിക്കോട്ടെ പറയുന്നത്, അത് നല്ലതാണെങ്കിൽ കൊള്ളാനും അല്ലെങ്കിൽ തള്ളാനും ഉള്ള അവകാശം എല്ലാവർക്കും  ഉണ്ട് പകരം അക്രമിക്കുകയല്ല വേണ്ടത് . സോഷ്യൽ മിഡിയയിലോ മറ്റോ  സ്ത്രീ ഒരു അഭിപ്രായം  പറഞ്ഞുകഴിഞ്ഞാൽ     ഒരു ദാക്ഷണ്യവും ഇല്ലാതെ അഭിപ്രായ പ്രകടനം നടത്തിയവരെ ആക്രമിക്കുക എന്നത് ഒരു പൊതു സ്വഭാവം ആണ്  . ഇന്ന് പുരുഷനെ പോലെത്തന്നെ സ്ത്രിക്കും തുല്യ അഭിപ്രായ പ്രകടനങ്ങൾ നടത്താനുള്ള അവകാശം ഉണ്ടെന്നും ഇത് ആരും മറക്കാൻ ശ്രമിക്കരുതെന്നും   റീജണൽ വൈസ് പ്രസിഡന്റ് രേവതി നായർ  അഭിപ്രായപ്പെട്ടു.

 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. അതിന്റെ ഭാഗമായാണ് മാര്‍ച്ച് 8 ലോകമെമ്പാടും വനിതാ ദിനമായി ആചരിക്കുന്നത്.

 ഇനിയും ഫൊക്കാന വിമിൻസ് ഫോറം   അമേരിക്കയിലെയും , ഇന്ത്യയിലെയും   സാംസ്‌കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന്‍  വേണ്ടതെല്ലാം ചെയ്യുമെന്നും, ഫൊക്കാനയുടെ വനിതാ ദിന സെമിനാർ    2023  മാര്‍ച്ച് 11  ശനിയാഴ്ച രാവിലെ  EST 9  മണിക്ക് സൂം മീറ്റിലൂടെ നടക്കും ഇതിൽ ഏവരും  പങ്കെടുത്തു വിജയിപ്പിക്കണെമെന്ന്   വിമൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ്‌ ജോർജ്  വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ സിമി റോസ്ബെൽ ജോൺ  ,   വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം ,റ്റീന കുര്യൻ, ബിലു  കുര്യൻ ജോസഫ്,ഡോ. ഷീല വർഗീസ്, ഡോ .സൂസൻ ചാക്കോ, ഉഷ ചാക്കോ , ഷീന സജിമോൻ  , അഞ്ചു ജിതിൻ ,സാറാ അനിൽ,റീനു  ചെറിയാൻ , മേരിക്കുട്ടി മൈക്കിൽ ,ഷീബ അലൗസിസ്  ,മില്ലി ഫിലിപ്പ്  ,   ദീപ വിഷ്ണു, അമിതാ  പ്രവീൺ , ഫെമിൻ ചാൾസ് , പദ്‌മപ്രിയ പാലോട്ട് , രുഗ്‌മിണി ശ്രീജിത്ത് , ജെസ്‌ലി ജോസ്‌   എന്നിവർ അറിയിച്ചു.

Zoom ID :8648798150
passcode: 2025

ഫൊക്കന  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ,  ട്രഷർ  ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോകുര്യൻ  , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാൻ  , അഡിഷണൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ  , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ ,  കൺവെൻഷൻ ചെയർമാൻ  വിപിൻ രാജ്  എന്നിവരും ഫൊക്കാനയുടെവനിതാദിനശംസകൾ  നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here