ന്യൂഡൽഹി : രാജ്യത്തെ വേഗമേറിയ ട്രെയിനായ വന്ദേഭാരതിന്റെ നിർമ്മാണത്തിൽ ടാറ്റ സ്റ്റീലുമായി സഹകരിക്കാൻ റെയിൽവേ കരാർ ഒപ്പിട്ടു. കാരാർ അനുസരിച്ച് വന്ദേ ഭാരത് എക്സ്പ്രസിന്റെ 22 ട്രെയിനുകളിലേക്ക് വേണ്ട വിവിധ ഘടകങ്ങൾ ടാറ്റാ സ്റ്റീൽ നിർമ്മിക്കും. 2024 ന്റെ ആദ്യ പാദത്തോടെ വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പർ ഓടിക്കുന്നതിനും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് 200 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കണമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനും വേണ്ടിയാണ് ടാറ്റയുമായി റെയിൽ കരാറിൽ ഒപ്പിട്ടത്.

പുതിയ കരാർ അനുസരിച്ച് വന്ദേ ഭാരത് എക്സ്പ്രസിലെ എസി മുതൽ ത്രീ ടയർ കോച്ചുകൾ വരെയുള്ള സീറ്റുകൾ ടാറ്റ സ്റ്റീൽ നിർമ്മിക്കും. ഇതിന് പുറമെ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകൾ നിർമ്മിക്കുന്നതിനുള്ള കരാറും കമ്പനിക്ക് നൽകിയിട്ടുണ്ട്. 145 കോടി രൂപയുടെ ടെൻഡറിൽ പറയുന്ന നിർമ്മാണങ്ങൾ ഒരു വർഷത്തിനകം പൂർത്തീകരിക്കണമെന്നാണ് വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here