പോൾ ഡി പനയ്ക്കൽ

ന്യൂ യോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ വംശ നഴ്സുമാരുടെ സ്വരമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) അതിന്റെ പുതിയ നേതൃത്വം ഏറ്റെടുത്ത ശേഷം സമയം നഷ്ടപ്പെടുത്താതെ അതിവേഗം തന്നെ പ്രവർത്തന പാതയിൽ എത്തുന്നു. പ്രൊഫഷണൽ നിലയിൽ തുടർ വിദ്യാഭ്യാസം നഴ്സുമാർക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യങ്ങളിൽ ഒന്ന്. മറ്റെല്ലാ മേഖലകളിൽ ഐനാനി വ്യാപൃതം ആകുംപോലും പ്രൊഫഷണൽ വിദ്യാഭ്യാസവും തുടർ വിദ്യാഭ്യാസവും തങ്ങളുടെ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കും എന്ന് പ്രൊഫഷണൽ എജുക്കേഷൻ കമ്മിറ്റി ചെയർ ആന്റോ പോൾ ഊന്നി പറഞ്ഞു.

ഏപ്രിൽ ഒന്നിന് ന്യൂ യോർക്ക് എൽമോണ്ടിലെ കേരളം കൾച്ചറൽ ആൻഡ് സിവിക് സെന്ററിൽ ഈ വർഷത്തെ ആദ്യത്തെ തുടർ വിദ്യാഭ്യാസ പരിപാടി നടക്കും. മറ്റുള്ളവരുടെ സൗഖ്യപ്പെടലും ക്ഷേമവും ആശ്വാസവും മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന നഴ്സുമാർ സ്വയം വിസ്മരിക്കുന്ന ഒരു കാര്യം ആണ് സ്വയം പരിപാലനം. ഈ വസ്തുതയെ തിരിച്ചറിഞ്ഞും അംഗീകരിച്ചും കൊണ്ട് ഡോ. മിർത്ത റാബിനോവിച് ആദ്യത്തെ ക്ലാസ്സെടുക്കും. റെസ്റ്റോറിങ് ബാലൻസ് ആൻഡ് എനർജി എന്നതാണ് വിഷയം. നോർത്ത് വെൽ ഹെൽത്ത് സിസ്റ്റം റിസർച്ച് ആൻഡ് എവിഡെന്സ് ബേസ്ഡ് പ്രാക്ടീസിൽ സയന്റിസ്റ്റാണ് ഡോ. റാബിനോവിച്. ദൈനം ദിന ജീവിതചര്യയ്ക്കിടയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനെ പ്രായോഗികമായി പരിശീലിപ്പിക്കുന്നതിൽ പ്രഗത്ഭയാണ് അവർ.

ഡോ. ജെസ്സി കുര്യൻ അവതരിപ്പിക്കുന്ന “അണ്ടർസ്റ്റാന്റിംഗ് മൂഡ് ഡിസോർഡേഴ്സ്: സിംറ്റംസ്, കോസസ്, ആൻഡ് ട്രീറ്റ്മെന്റ്” ആണ് രണ്ടാമത്തെ പ്രോഗ്രാം. മലയാളി സമൂഹത്തിൽ അംഗീകരിക്കുവാൻ നാം വിമുഖത കാണിക്കുന്ന ഒരു മനുഷ്യാവസ്ഥയാണ് മാനസിക വിഷാദം. സജീവവും പ്രസന്നവുമായ വ്യക്തി-കുടുംബ അവസ്ഥകളെ ദയനീയതയിലേക്കും പ്രവർത്തനരാഹിത്യത്തിലേക്കും വലിച്ചിഴയ്ക്കുന്ന ഒരു ദുരവസ്ഥ. അനേകം പിഞ്ചു ജീവിതങ്ങളെ ആല്മഹത്യയിലേക്കു നയിക്കുന്ന വിഷാദ രോഗത്തെ തക്ക സമയത്തു തിരിച്ചറിഞ്ഞു ചികിത്സയ്ക്ക് വിധേയമാക്കുവാൻ ഇന്നും പിന്നിൽ ആണ് നമ്മിൽ പലരും. മാനസിക രോഗ ചികിത്സയിൽ വളരെ പ്രാമുഖ്യം നേടി വളരെ അംഗീകാരം രോഗികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഹോസ്പിറ്റൽ അധികാരികളിൽ നിന്നും അഭിനന്ദനങ്ങളും പുരസ്കാരവും നേടിയിട്ടുള്ളയാൾ ആണ് ഡോ. ജെസ്സി കുരിയൻ.

കോവിഡ് 19 തുടക്കം പാന്റെമിക്കിന്റെ തുടക്കം മുതൽ അമേരിക്കയിലെ ഏഷ്യ പസിഫിക് സമൂഹം അനുഭവിച്ചുവരുന്ന മറ്റൊരു ദുരവസ്ഥയായാണ് വിവേചനം കൊണ്ടുള്ള അക്രമങ്ങൾ. സാധാരണമായി അനുഭവിക്കുന്ന ചെറിയ ചെറിയ വിവേചനങ്ങൾ മുതൽ കൂട്ട വെടി വെയ്പ്പ് വരെ അമേരിക്ക കാണുകയുണ്ടായി. ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് മുതൽ സംസ്ഥാന തലത്തിൽ വരെ ഭരണാധികാരികൾ ഗൗരവതരമായി കാണുകയും നടപടികൾ എടുക്കുകയും ചെയ്തിട്ടുള്ള ഈ സാമൂഹിക ജീര്ണതയെ തുറന്നു കാണിക്കുവാനും അതിനെ നേരിടുന്നതിനു സഹായിക്കുകയും ചെയ്യാനുള്ള പ്രതിബദ്ധത ഏറ്റെടുത്തിട്ടുള്ള ഐനാനി ഈ വിഷയം മൂന്നാമത്തെ പരിപാടിയായി ഒരു പാനൽ ചർച്ചയിലൂടെ അവതരിപ്പിക്കുന്നു.

ന്യൂ യോർക്ക് സ്റ്റേത്തിന്റെ സഹായവും ഏഷ്യൻ അമേരിക്കൻ ആൻഡ് പസിഫിക് ഐലാൻഡർ സംഘടനയും ഈ വിഷയത്തിൽ ഐനാനിയോടൊപ്പമുണ്ട്. ഡോ. ആനി ജേക്കബ്, ഡോ. സോളിമോൾ കുരുവിള, ഡോ. മേഴ്സി ജോസഫ് എന്നിവർ അടങ്ങുന്ന പാനൽ ആയിരിക്കും ചർച്ച നയിക്കുക. പങ്കെടുക്കുന്ന നഴ്സുമാർക്ക് മൂന്നു തുടർ വിദ്യാഭ്യാസ മണിക്കൂറുകൾ ലഭിക്കും. ലഞ്ച് സെർവ് ചെയ്യുന്നതാണ്. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://tinyurl.com/inanyeducation2023 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രൊഫഷണൽ ഡെവലൊപ്മെന്റ് ആൻഡ് എജുക്കേഷൻ കമ്മിറ്റി ചെയർമാൻ ആന്റോ പോൾ അയ്നിങ്കൽ അറിയിക്കുന്നു.

പോൾ ഡി പനയ്ക്കൽ
Paudom88@gmail.com

Dr Myrta
Dr. Jessy Kurian
Dr. Ani Jacob
Dr. Solymole Kuruvilla
Dr. Mercy Joseph
Anto Ayninkal

LEAVE A REPLY

Please enter your comment!
Please enter your name here