ലക്‌നൗ: ഉത്തര്‍പ്രദേശ് പോലീസ് കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ക്രിമിനലുകളുമായി നടത്തിയത് 10,000 ഓളം ഏറ്റുമുട്ടലുകളെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതില്‍ 30 ശതമാനവും മീററ്റ് സോണിലാണ്. ഏറ്റുമുട്ടലുകളില്‍ 178 ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഏറെയും 75,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ തലയ്ക്ക് വില നിശ്ചയിച്ചിരുന്നവരാണ്.

 

ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്നത് മീററ്റ് സോണിലാണ്. 3,152 എണ്ണം. ഇതില്‍ 63 ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. 1,708 ക്രിമിനലുകള്‍ക്ക് പരിക്കേറ്റു.

 

2017 മാര്‍ച്ച് 20 മുതല്‍ 2023 മാര്‍ച്ച് ആറ് വരെ പോലീസ് 23,069 ക്രിമിനലുകളെ അറസ്റ്റു ചെയ്തു. ഈ ഏറ്റുമുട്ടലുകളില്‍ 4,911 പേര്‍ക്ക് പരിക്കേറ്റു.

ഏറ്റുമുട്ടലുകളില്‍ 13 പോലീസുകാര്‍ ജീവത്യാഗം ചെയ്തു. 1,424 പേര്‍ക്ക് പരിക്കേറ്റു.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ അഞ്ച് ലക്ഷം വീതം തലയ്ക്ക് വിലയിട്ടവരാണ്. നാല് പേര്‍ക്ക് 2.5 ലക്ഷം രൂപ വീതവും രണ്ട് പേര്‍ രണ്ടു ലക്ഷം വീതവും ഒന്നര ലക്ഷം വച്ച് ആറ് പേരും ഒരു ലക്ഷം പ്രതിഫലമിട്ട 27 പേരും 75,000 രൂപ വിലയിട്ട നിരവധി ക്രിമിനലുകളുമുണ്ടായിരുന്നു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതു മുതല്‍ സംസ്ഥാനത്തെ ക്രമസമാധാന നില ശാന്തമാക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. മാഫിയ മറ്റ് ക്രിമിനലുകള്‍ക്കെതിരെ സഹിഷ്ണുതയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്ന ഏതു ഘടകത്തേയും അദ്ദേഹം തകര്‍ത്തുവെന്നും സര്‍ക്കാര്‍ വക്താവ് പറയുന്നു.

സര്‍ക്കാര്‍ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് നിരവധി നേതാക്കളും നിക്ഷേപകരും സ്വാഗതം ചെയ്തുവെന്നും സര്‍ക്കാര്‍ വക്താവ് പറയുന്നു. സംസ്ഥാനത്ത കുറ്റവാളികളെയും കുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്നതില്‍ പോലീസിന് കൃത്യമായ പദ്ധതികളുണ്ട്. ഏറ്റുമുട്ടലുകള്‍ അതില്‍ ്രപധാനമാണ്. അത് കുറ്റവാളികളെ ഭയപ്പെടുത്തു. അതോടുകൂടി അവര്‍ സംസ്ഥാനം വിട്ട് ഓടിപ്പോകുകയാണെന്നും സര്‍ക്കാര്‍ വക്താവ് അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here