ബെംഗളൂരു: ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബൈക്ക് ടാക്‌സി അഗ്രഗേറ്ററുകളില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ രണ്ട് ലക്ഷത്തിലധികം ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങില്ലെന്ന് ആദര്‍ശ് ഓട്ടോ , ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എം. മഞ്ജുനാഥ് പറഞ്ഞു.

 

ബെംഗളൂരു സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ വസതിയിലേക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞങ്ങള്‍ 24 മണിക്കൂര്‍ പണിമുടക്ക് ആചരിക്കും. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് ടാക്‌സികള്‍അനധികൃതമായി ഓടുന്നതിനെതിരെയാണ് ഞങ്ങളുടെ സമരംമെന്നും മഞ്ജുനാഥ് പിടിഐയോട് പറഞ്ഞു.

ബൈക്ക് ടാക്‌സിക്കെതിരെ 21 ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ഗതാഗത വകുപ്പ് ബൈക്ക് ടാക്‌സികളെ നിയമവിരുദ്ധമായാണ് കാണുന്നതെന്നും എന്നാല്‍ ഡ്രൈവര്‍മാര്‍ റോഡുകളില്‍ ശിക്ഷയില്ലാതെയാണ് ഓടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ബൈക്ക് ടാക്‌സി ഡ്രൈവറും തമ്മിലുളള വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here