പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവെച്ചു. കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് നിരോധനം ഏര്‍പ്പെടുത്തുവാന്‍ ട്രൈബ്യൂണലിന്റെ നടപടി.

 

ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ യു.എ.പി.എ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്. സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ എട്ട് അനുബന്ധ സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചത്. രാജ്യസുരക്ഷ, സമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നിരോധന നടപടി.

 

പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അതിന്റെ അനുബന്ധ സംഘടനകളായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, ജൂനിയര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ നിരോധനമാണ് ട്രൈബ്യൂണല്‍ ശരിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here