വയനാട്: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായിരുന്ന വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. കല്പറ്റയില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ മാറ്റാനുള്ള നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

 

പോലീസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റമുണ്ടായി. ഒരിടയ്ക്ക കയ്യാങ്കളിയില്‍ വരെയെത്തി. ടി.സിദ്ദിഖിന്റെ നേതൃത്വത്തിലാണ് കല്പറ്റ നഗരത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ഉപരോധം നടക്കുന്നത്. രാവിലെ 11 മണിയോടെയാണ് നഗരസഭയ്ക്കു മുന്നില്‍ നിന്ന് പ്രതിഷേധക്കാര്‍ പ്രകടനമായി എത്തിയത് ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. ഇതിനകം നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു കല്പറ്റ സ്‌റ്റേഷനിലേക്ക് മാറ്റി.

 

കോഴിക്കോട് മുക്കത്തും വലിയ പ്രതിഷേധം നടക്കുകയാണ്. പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here