ജീമോൻ റാന്നി 

ഫിലാഡൽഫിയ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ പതിമൂന്നാമത് ബൈനിൽ കോൺഫറൻസിന് 2023 ഏപ്രിൽ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂ ജേഴ്സിയിലുള്ള എപിഎ ഹോട്ടലിൽ തിരശ്ശീല ഉയരും ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് അവസാനിക്കുന്ന കോൺഫറൻസിന്റെ മെഗാ സ്പോൺസർ ആയി തോമാർ ഗ്രൂപ്പ് ഉടമ തോമസ് മുട്ടയ്ക്കൽ കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷം ആദ്യമായി നടക്കുന്ന കോൺഫറൻസിനെ വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചെയർമാൻ ഹരി നമ്പൂതിരിയും പ്രസിഡന്റ് ഡോക്ടർ തങ്കം അരവിന്ദും ജനറൽ സെക്രട്ടറി ബിജു ചാക്കോയും കോൺഫ്രൻസ് ചെയർമാൻ തോമസ് മുട്ടയ്ക്കൽ കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി കോൺഫ്രൻസ് കോ ചെയർമാൻ റെനി ജോസഫ് എന്നിവർ   വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. 

തങ്ങൾ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി അവർ പറഞ്ഞു  ബിസിനസ്സുകാരും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും സ്പോൺസേർസ് ആയി മുന്നോട്ടു വരുന്നതുകൊണ്ട് ഈ വർഷം മികച്ച രീതിയിൽ കോൺഫറൻസ് നടത്തുവാൻ സാധിക്കും എന്ന് സംഘാടകർ പറഞ്ഞു ഇനിയും കോൺഫറൻസിന്റെ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്തു തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണം എന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു ഇന്ത്യയിൽ നിന്നും മിഡിലീസ്റ്റ് നിന്നും അനേകം ആളുകൾ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി അവർ അറിയിച്ചു കോൺഫറൻസിനെ സ്പോർട്സ് ഷിപ്പ് കൊണ്ട് സഹായിക്കുന്ന എല്ലാ എല്ലാവരോടുമുള്ള നന്ദി കോൺഫറൻസ് കമ്മിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here