
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോളിന്റെ ഭര്‍ത്താവ് അഗസ്റ്റിന്‍ പോള്‍, 74, എറണാകുളത്ത് മെഡിക്കല്‍ ട്രസ്‌റ് ആശുപത്രിയില്‍ അന്തരിച്ചു. ഒരാഴ്ച മുമ്പാണ് സഹോദരപുത്രന്റെ വൈദികാഭിഷേകത്തില്‍ പങ്കെടുക്കാന്‍ ഇരുവരും നാട്ടിലേക്ക് പോയത്. കാര്യമായ അസുഖമൊന്നും ഇല്ലായിരുന്നുവെന്ന് ആനി പോള്‍ പറഞ്ഞു.
ചെറിയ അസ്വസ്ഥതയെത്തുടര്‍ന്നാണ് ആശുപതിയിലാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. മൃതദേഹം അമേരിക്കയിലേക്ക് കൊണ്ടുവരും. രാമപുരം തേവര്‍കുന്നേല്‍ കുടുംബാംഗമാണ്. 1982 -ല്‍ അമേരിക്കയിലെത്തി. മൂന്നു പെണ്മക്കളാണ് ഇവര്‍ക്കുള്ളത്. ആനി പോളിന്റെ രാഷ്ടീയ ഉയര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചത് അഗസ്റ്റിന്‍ പോള്‍ ആണ്.