തിരുവനന്തപുരം: ആലുവക്കും അങ്കമാലിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേയ്​ 21, 22 തീയതികളിൽ ട്രെയിൻ ഗതാഗത നിയ​ന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. എട്ട്​ ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ്​ ട്രെയിനുകൾ വൈകി​യേ യാത്ര തുടങ്ങൂ. മേയ്​ 20ന്​ ഒരു ട്രെയിൻ പൂർണമായി റദ്ദാക്കി​.

പൂർണമായി റദ്ദാക്കുന്നവ​:

16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി (മേയ്​ 21)

 

16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (​22)

16344 മഥുര-തിരുവനന്തപുരം അമൃത (​22)

16343 തിരുവനന്തപുരം-മഥുര അമൃത (21)

16650 നാഗർകോവിൽ-മംഗളൂരു പരശുറാം (21)

16649 മംഗളൂരു-നാഗർകോവിൽ പരശുറാം (20)

12202 കൊച്ചു​വേളി-ലോകമാന്യ തിലക്​ ഗരീബ്​ രഥ്​ (21)

12201 ലോകമാന്യ തിലക്​- കൊച്ചു​വേളി ഗരീബ്​ രഥ്​ (22)

ഭാഗികമായി റദ്ദാക്കിയവ

തിരുവനന്തപുരം-ഷൊർണൂർ വേണാട്​ എക്സ്​പ്രസ്​ (16302) മേയ്​ 21ന്​ ​ എറണാകുളത്ത്​ യാത്ര അവസാനിപ്പിക്കും.

 

ഷൊർണൂർ-തിരുവനന്തപുരം വേണാട്​ (16301) ഷൊർണൂരിന്​ പകരം എറണാകുളത്തുനിന്നാകും (21ന്​ വൈകീട്ട്​ 5.25) യാത്ര തുടങ്ങുക.

21ന് ഉച്ചക്ക്​ 1.25ന്​ പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത്​ നിസാമുദ്ദീൻ എക്സ്​പ്രസ്​ (12617) തൃശൂരിൽനിന്നാകും (ഉച്ചക്ക്​​ 2.37) യാത്ര ആരംഭിക്കുക.

21ലെ പാലക്കാട്​-എറണാകുളം മെമു ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.

21ന്​ എറണാകുളത്തുനിന്ന്​ തിരിക്കേണ്ട എറണാകുളം-പാലക്കാട്​ മെമു ( 06798) ചാലക്കുടിയിൽനിന്ന്​ (വൈകീട്ട്​ 3.55) യാ​ത്ര തുടങ്ങും

 

22ന്​ രാത്രി 11.15 ന്​ ഗുരുവായൂരിൽനിന്ന്​ തിരിക്കേണ്ട ഗുരുവായൂർ-ചെന്നൈ എഗ്​മോർ (16128 ) 23ന്​ രാവിലെ 1.20ന് എറണാകുളത്തുനിന്ന്​ യാത്ര തുടങ്ങും.

21 ​​ലെ ചെന്നൈ എഗ്​മോർ-ഗുരുവായൂർ എക്സ്​പ്രസ്​ (16127) എറണാകുളം ജങ്​ഷനിൽ യാത്ര അവസാനിപ്പിക്കും.

22ലെ കണ്ണൂർ-എറണാകുളം എക്സ്​പ്രസ്​ (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

വൈകുന്ന ട്രെയിനുകൾ

തിരുവനന്തപുരത്തുനിന്ന്​ മേയ്​ 21ന്​ രാവിലെ 6.45ന്​ പുറപ്പെടേണ്ട 17229 തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി 5.05​ മണിക്കൂർ വൈകി ഉച്ചക്ക്​​ 12​നേ യാത്ര തുടങ്ങൂ.

 

തിരുവനന്തപുരത്തുനിന്ന്​ മേയ്​ 21ന് രാവിലെ 9.15ന്​ പുറപ്പെടേണ്ട തിരുവനന്തപുരം-ലോകമാന്യതിലക്​ എക്സ്​പ്രസ്​ മൂന്ന്​ മണിക്കൂർ വൈകി ഉച്ചക്ക്​​ 12.15 ന്​ യാത്ര ആരംഭിക്കും.

കൊച്ചുവേളിയിൽനിന്ന്​ 21ന് രാവിലെ 11.10ന്​ പുറ​പ്പെണ്ടേ 20909 കൊച്ചുവേളി ​-പോർബന്തർ എക്സ്​പ്രസ്​ യാത്ര ആരംഭിക്കാൻ 1.35 മണിക്കൂർ വൈകും.

ആലപ്പുഴയിൽനിന്ന്​ ഉച്ചക്ക്​​ 2.50ന്​ യാത്ര തുടങ്ങേണ്ട 16307 ആലപ്പുഴ-കണ്ണൂർ എക്സ്​പ്രസ്​ 21ന്​ 40 മിനിറ്റ്​ വൈകി വൈകീട്ട്​ 3.30ന്​ യാത്ര ആരംഭിക്കും.

മംഗളൂരുവിൽനിന്ന്​ ​22ന്​ ഉച്ചക്ക്​ 2.25ന്​ യാത്രയാരംഭിക്കേണ്ട 16348 മംഗളൂരു-തിരുവനന്തപുരം എക്സ്​പ്രസ്​ നാലു മണിക്കൂർ വൈകി വൈകീട്ട്​ 6.40ന്​ യാത്ര ആരംഭിക്കും.

22ന്​ വൈകീട്ട്​ 5.30ന്​ മംഗളൂരുവിൽനിന്ന്​ പുറപ്പെടേണ്ട 16603 മംഗളൂരു-തിരുവനന്തപുരം എക്സ്​പ്രസ്​ 2.15 മണിക്കൂർ വൈകി രാത്രി 7.45ന്​ യാത്ര തുടങ്ങും.

21ന്​ രാവിലെ 5.15ന്​ ടാറ്റ നഗറിൽനിന്ന്​ പുറപ്പെടേണ്ട 18189 ടാറ്റ നഗർ-എറണാകുളം എക്സ്​പ്രസ്​ യാത്ര പുറപ്പെടാൻ മൂന്നര മണിക്കൂർ വൈകും.

LEAVE A REPLY

Please enter your comment!
Please enter your name here