Monday, June 5, 2023
spot_img
Homeന്യൂസ്‌അമേരിക്കഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ

ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ

-

ബോസ്റ്റൺ: 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു.

ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും, യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി വർഗീസിന്റെ പരിഭാഷകനായി പരിശീലനം ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ PYFA യുടെ യൂത്ത് കോർഡിനേറ്ററായിരുന്നു.

ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമായ ഡോ. ജോർജ്ജ്, യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ കോളേജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്ലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു തോമസിന്റെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള പ്രസംഗങ്ങളുടെ വിവർത്തകൻ കൂടിയാണ് ഇദ്ദേഹം.

ഭാര്യ ഷാരോൺ ജോർജ്. മക്കൾ: ജാരെഡ്, ലൂക്ക് ജോർജ്ജ്.

പാസ്റ്റർ ഡോ. തോമസ് ഇടിക്കുള (ചെയർമാൻ); വെസ്ലി മാത്യു (സെക്രട്ടറി), ബേവൻ തോമസ് (ട്രഷറർ), മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), ഡോ. സിസ്റ്റർ രേഷ്മ തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് ഐപിസി ഫാമിലി കോൺഫറൻസ് ദേശീയ ഭാരവാഹികൾ.

കൂടുതൽ വിവരങ്ങൾക്ക്

വെബ്സൈറ്റ്:

Ipcfamilyconference.org

വാർത്ത : നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: