പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി നടന്ന ആവേശകരമായ മത്സരത്തിൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീനായി മാളവിക സുരേഷ് കുമാറിനെ തെരഞ്ഞെടുത്തു. ബഹ്‌റൈൻ പ്രവാസിയും ബിസിനസ്സുകാരനുമായ തൃശ്ശൂർ ചേലക്കര സ്വദേശി സുരേഷ് കുമാറിന്റെയും സ്മിത സുരേഷ് കുമാറിന്റെയും മകളായ മെയ് ക്വീൻ കിരീടം ചൂടിയ മാളവിക സുരേഷ് കുമാർ ഇപ്പോൾ തിരുവനന്തപുരത്ത് കോളജ് ഓഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥിനിയാണ്. സഹോദരി വേദിക സുരേഷ് കുമാർ ഇന്ത്യൻസ്‌കൂളിൽ ഏഴാ0 ക്ലാസ് വിദ്യാർത്ഥിനിയാണ്.

മെയ് ക്വീൻ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് അലീന നതാലി മെൻഡോങ്കലിനേയും സെക്കൻഡ് റണ്ണറപ്പായായി മേഘ ശിവകുമാറിനെയുമാണ് തെരഞ്ഞെടുത്തത്. ഇവർക്ക് പുറമെ നയന മനോഹരൻ, ആസ്ട്രൽ കുടിഞ്ഞ എന്നിവർ ഫൈനൽ വരെ എത്തി. മികച്ച പുഞ്ചിരി പുരസ്കാരത്തിന് നയന മനോഹരനും, ബെസ്റ്റ് വാക്ക് ടു ആയി മാളവിക സുരേഷ് കുമാറും ബെസ്റ്റ് ഹെയർഡോ ആയി അലീന നതാലിയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രേക്ഷകരുടെ വോട്ട് ആസ്ട്രൽ കുടിൻഹയ്ക്ക് ലഭിച്ചു. വിജയികൾക്ക് ഇന്ത്യൻ ക്ലബ് ബിയോൺ മണി മെയ് ക്വീൻ കിരീടവും ക്യാഷ് പ്രൈസും ലഭിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായ പരിപാടിയിൽ ഇന്ത്യൻ ക്ലബ് കുടുംബാഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here