മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷ ഇന്ന്. പതിവ് ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ് ഒന്നാം ഘട്ടമായി മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതോടെ ഈ പരീക്ഷക്ക് അപേക്ഷിച്ചവർ സ്വാഭാവികമായി പുതിയ പ്രവേശന പ്രക്രിയയുടെ ഭാഗമാകുകയാണ്. രാവിലെ 10നാണ് പരീക്ഷ. 07.30 മുതൽ വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ കയറ്റും.

ശിരോവസ്ത്രം ധരിച്ചവര്‍ ഏഴരയ്ക്കുതന്നെ എത്തി സുരക്ഷാപരിശോധനയ്ക്ക് വിേധയരാകണം. 150 മിനിറ്റുള്ള പരീക്ഷയിൽ 150 ചോദ്യങ്ങളുണ്ടവും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. രാജ്യത്താകമാനം ആറു ലക്ഷത്തി അറുപത്തിഏഴായിരത്തി അറുന്നൂറ്റി മുപ്പത്തിയേഴ് പേർ എഴുതുന്ന പരീക്ഷക്ക് 1040 കേന്ദ്രങ്ങളുണ്ട്. സുപ്രീം കോടതി വിധിയോടെയാണ് ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷക്ക് വലിയ പ്രാധാന്യം കൈവന്നത്. ഇതോടെ സംസ്ഥാനങ്ങളുടെ പരീക്ഷ അപ്രസക്തവുമായി. രണ്ടാംഘട്ട പരീക്ഷ ജൂലൈ 24നാണ്

LEAVE A REPLY

Please enter your comment!
Please enter your name here