ന്യു യോര്‍ക്ക്: പ്രമുഖ അറ്റോര്‍ണി അരുണ്‍ എബ്രഹാം, 41, ന്യു യോര്‍ക്കില്‍ അന്തരിച്ചു. ഒര്‍ലാണ്ടോയില്‍ താമസിക്കുന്ന റാന്നി വടവുപറമ്പില്‍ തോമസ് എബ്രഹാമിന്റെയും (തമ്പി) ചാലുപറമ്പില്‍ അന്നാമ്മയുടെയും പുത്രനാണ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഏക സഹോദരി അനു എബ്രഹാം ന്യു ജേഴ്‌സിയില്‍.

അറ്റോര്‍ണി ചാലുപറമ്പില്‍ തമ്പി അച്ഛന്റെ സഹോദരീപുത്രനാണ്. ആഗോള സ്ട്രാറ്റജിക് അഡൈ്വസറി സ്ഥാപനമായ എം. ക്ലെയിന്‍ ആന്‍ഡ് കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സബ്‌സിഡിയറിയുടെ മാനേജിംഗ് ഡയറക്ടറാണ്. 2018-മുതല്‍ ചര്‍ച്ചില്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ടീമില്‍ അംഗമായി. നേരത്തെ, ലസാര്‍ഡ് ഫ്രെറസ് ആന്‍ഡ് കമ്പനി (2016-2017), എവര്‍കോര്‍ പാര്‍ട്‌ണേഴ്‌സ് (2013-2016) എന്നിവയിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായിരുന്നു.

ലോവര്‍ മാന്‍ഹാട്ടന്‍ ആസ്ഥാനത്തുള്ള കാഡ്‌വാലഡര്‍, വിക്കര്‍ഷാം ടാഫ്റ്റ് എന്ന ആഗോള നിയമ സ്ഥാപനത്തില്‍ കോര്‍പ്പറേറ്റ്, സെക്യൂരിറ്റീസ് അറ്റോര്‍ണി ആയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ബാറിലെ അംഗമാണ്. ചിക്കാഗോ യൂണിവേഴ്‌സിറ്റി ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് എംബിഎയും യു എസ് സി ലോ സ്‌കൂളില്‍ നിന്ന് ജെ ഡിയും യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി എയും നേടി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here