മയാമിയില്‍ നിന്നു സൗത്ത് അമേരിക്കയിലേക്കു പറന്ന വിമാനത്തിന്റെ പൈലറ്റ് ആകാശത്തു വച്ചു മരിച്ചുവെന്നു ലാറ്റാം അറിയിച്ചു. ചിലിയിലെ സാന്റിയാഗോയിലേക്കു പറക്കുകയായിരുന്നു ബോയിങ് 787-9 ഡ്രീംലൈനര്‍. 37000 അടി ഉയരെ പറക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഗബാധിതനായതോടെ വിമാനത്തിന്റെ നിയന്ത്രണം കോ-പൈലറ്റുകള്‍ ഏറ്റെടുത്തു. റൂട്ട് മാറ്റി വിമാനം പാനമയില്‍ ഇറക്കി.

വിമാനം ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ഇവാന്‍ അന്‍ഡോര്‍ മരിച്ചു കഴിഞ്ഞിരുന്നുവെന്നു റേഡിയോ ബയോബയോ പറഞ്ഞു. അന്‍ഡോര്‍ 25 വര്‍ഷം പറന്നിട്ടുണ്ടെന്നു ലാറ്റാം അറിയിച്ചു. രണ്ടു മണിക്കൂറോളം പറന്ന വിമാനം പാനമയില്‍ പെട്ടെന്നു ഇറങ്ങുകയായിരുന്നുവെന്നു ഫ്‌ലൈറ്റ്അവെയര്‍ ഡാറ്റയില്‍ കാണുന്നു. 12 മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം അവിടെ തന്നെ കിടപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here