ഇന്ത്യയുടെ ആദ്യത്തെ സോളാര്‍ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദര്‍ശനം നടത്തി ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥും ശാസ്ത്രജ്ഞരും. നാളെ പകല്‍ 11.50ന് ആദിത്യ എല്‍1 വിക്ഷേപണം നടക്കുമെന്നും 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുകയെന്നും ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയര്‍മാനും ശാസ്ത്രജ്ഞരും എത്തിയത്. ക്ഷേത്രദര്‍ശനത്തിന് പി്ന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. വിക്ഷേപണം വിജയമാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാനാണ് താന്‍ ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാളെ പകല്‍ 11.50ന് ആദിത്യ എല്‍1 വിക്ഷേപണം നടക്കും. 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുന്നത്. വിക്ഷേപണം വിജയമാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ഇന്ന് പരമേശ്വരി ക്ഷേത്രത്തിലെത്തിയത്.’ – എസ് സോമനാഥ് പറഞ്ഞു. അതേസമയം, ആദിത്യ-എല്‍1 മിഷന്റെ മാതൃകയുമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി വിശേഷാല്‍ പൂജകള്‍ നടത്തി. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് മുന്നോടിയായും ശാസ്ത്രജ്ഞര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here