യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുത്രന്‍ ഹണ്ടര്‍ ബൈഡന്റെ മേല്‍ ഈ മാസം കുറ്റം ചുമത്തുമെന്നു ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് (ഡി ഒ ജെ) അറിയിച്ചു. തോക്കു സൂക്ഷിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തുക. പുതിയൊരു ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി ആയിരിക്കും കേസ് കൈകാര്യം ചെയ്യുകയെന്നു സ്‌പെഷ്യല്‍ കൗണ്‍സല്‍ ഡേവിഡ് വീസ് പ്രസ്താവനയില്‍ പറഞ്ഞു. ഡെലവെയറില്‍ യുഎസ് ഡിസ്ട്രിക്ട് കോടതിയിലാണ് കേസ് നടക്കുക.

സെപ്റ്റംബര്‍ 29നുള്ളിലെങ്കിലും കേസ് നടപടികള്‍ ആരംഭിക്കണമെന്നു ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതായി വീസ് പറഞ്ഞു. ജൂലൈയില്‍ ഡെലവെയര്‍ കോടതിയില്‍ അവതരിപ്പിച്ച പ്ലീ ഡീല്‍ പൊളിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ധാരണ ഉണ്ടാക്കിയത്. അതനുസരിച്ചു രണ്ടു വര്‍ഷത്തേക്കു ഹണ്ടര്‍ ലഹരി ഒഴിവാക്കണം, ലഹരി പരിശോധനയ്ക്കു വിധേയനവണം, തോക്കു സൂക്ഷിക്കാന്‍ പാടില്ല. ജൂലൈയില്‍ വീസിനെ അറ്റോണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് സ്‌പെഷ്യല്‍ കൗണ്‍സലായി ഉയര്‍ത്തി ഹണ്ടര്‍ കേസ് മുന്‍പോട്ടു വേഗത്തില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here