
ന്യുയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യവും, ഇന്‍ഷുറന്‍സ് മേഘലയില്‍ ഏവര്‍ക്കും സുപരിചിതനുമായ കെ. ജി ജനാര്‍ദ്ധനന്‍ അന്തരിച്ചു.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി, ശ്രീനാരായണ അസ്സോസിയേവിഷന്റെ (SNA ) മുന്‍ പ്രസിഡന്റ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍, KHNA ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍, കമ്മിറ്റി മെംബെര്‍, ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ സംഘടനകളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹം അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ ഏവര്‍ക്കും പ്രിയംകരനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം അമേരിക്കന്‍ മലയാളീ സമുഹത്തിന് നികത്താനാവാത്ത നഷ്ടമാണ്.