ശ്രീകുമാർ ഉണ്ണിത്താൻ    

ന്യൂ യോർക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ   അൻപത് വർഷക്കാലം തുടർച്ചയായി  പ്രസിഡന്റ് മുതൽ  നിരവധി സ്ഥാനങ്ങൾ  വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന  കെ ഗോവിന്ദൻ   ജനാർദ്ധനൻ  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ മാർഗദർശി കൂടിയായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ  ജോയിന്റ് സെക്രട്ടറി ആയും  പ്രവർത്തിച്ചു വരികയായിരുന്നു. കെ. ജി . ജനാർദ്ധനന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കണ്ണീർ പൂക്കൾ.  

ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെ  മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. അമേരിക്കൻ  മലയാളീ സമൂഹത്തിൽ  ഏവർക്കും  സുപരിചിതനാണ് കെ ജി . ഈ കഴിഞ്ഞ  ഓണാഘോഷത്തിൽ    അസോസിയേഷന് നൽകിയ സംഭവനകളെ  മാനിച്ചു  അദ്ദേഹത്തെ ആദരിച്ചിരുന്നു.അത്രത്തോളം വിലപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അസോസിയേഷന്. എന്നും  അസോസിയെഷന്റെ ഉയർച്ചക്ക് വേണ്ടി മാത്രം  പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ നിര്യാണം  അസോസിയേഷനും അമേരിക്കൻ  മലയാളീ സമൂഹത്തിനും ഒരു   തീരാനഷ്‌ടമാണെന്ന് പ്രസിഡന്റ് ടെറൻസൺ  തോമസ് അഭിപ്രായപ്പെട്ടു.

സ്വന്തം കുടുബത്തിൽ ഉണ്ടായ ഒരു നഷ്‌ടമാണ്‌ കെ .ജി യുടെ  വിയോഗം.  അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ  എന്നും ,   നന്മയുടെ ദീപമായി  മാത്രം പ്രകാശിച്ചിരുന്ന അദ്ദേഹം മണ്ണിൽ മറഞ്ഞാലും എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും,  വളരെ കുറച്ചു നാളത്തെ പ്രവർത്തനം കൊണ്ട് ഒരിക്കലും മറക്കാനാവാത്ത ഒരു ബന്ധം അദ്ദേഹവുമായി  സ്ഥാപിക്കാൻ കഴിഞ്ഞു എന്നും  സെക്രട്ടറി ഷോളി കുമ്പളവേലിൽ അഭിപ്രായപ്പെട്ടു.

മനസാക്ഷിയും  നീതിബോധവും സത്യസന്തതയും അദ്ദേഹത്തെ അമേരിക്കൻ മലയാളികളുടെ  ഇടയിൽ ജനകീയനാക്കി.  ഏത് കാര്യത്തിന്  എപ്പോൾ വിളച്ചാലും  അദ്ദേഹം വിളിപ്പുറത്തു  ഉണ്ടാകും ,അദ്ദേഹം നമ്മുളുടെ മനസ്സിൽ എന്നും ജീവിക്കുമെന്ന്, കണ്ണീർ പ്രണാമം അർപ്പിക്കുന്നതായി ട്രഷറര്‍ അലക്സാണ്ടർ വർഗീസ് അറിയിച്ചു.

പൊതുപ്രവർത്തന മേഖലയിൽ നിറ സാനിദ്യമായിരുന്ന കെ. ജി . ജനാർദ്ധനന് കണ്ണീരോടെ വിട, അദ്ദേഹത്തിന്റെ പ്രവർത്തികൾ  നമ്മളോടൊപ്പം എന്നും ഉണ്ടാകുമെന്നു  വൈസ് പ്രസിഡന്റ്  ആന്റോ വർക്കി  അഭിപ്രായപ്പെട്ടു .

അദ്ദേഹത്തിന്റെ മരണവിവരം അറിഞ്ഞപ്പോൾ തന്നെ  അസോസിയേഷന്റെ കമ്മിറ്റി കുടി കെ. ജി . ജനാർദ്ധനന് അനുശോചനം രേഖപ്പെടുത്തുകയും  എല്ലാവരും  അദ്ദേഹത്തിന്റെ പൊതുദര്‍ശനത്തിലും സംസ്ക്കാര ശുശ്രൂഷയിലും പങ്കെടുക്കണം എന്ന്  ആവശ്യപ്പെടും ചെയ്തു.

കെ. ജി . ജനാർദ്ധനന്റെ  നിര്യണത്തിൽ  അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ അത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി  പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്,  സെക്രട്ടറി  ഷോളി കുമ്പളവേലിൽ  , ട്രഷറര്‍ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ആന്റോ വർക്കി , ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ  ജോൺ കെ മാത്യു , ജോയി  ഇട്ടൻ , ജോൺ സി വർഗീസ് , തോമസ് കോശി ,ശ്രീകുമാർ ഉണ്ണിത്താൻ ,വർഗീസ് എം കുര്യൻ , എ .വി വര്ഗീസ് , നിരീഷ് ഉമ്മൻ , ചാക്കോ പി ജോർജ് , ഇട്ടൂപ് കണ്ടംകുളം , സുരേന്ദ്രൻ നായർ , കെ . കെ . ജോൺസൻ , ജോയ് ഡാനിയേൽ , തോമസ് ഉമ്മൻ , ലിബിൻ ജോൺ , ആൽവിൻ നമ്പ്യാമ്പറമ്പിൽ , ഗണേഷ് നായർ, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ രാജ് തോമസ് , കെ.ജെ .ഗ്രഗറി , രാജൻ ടി ജേക്കബ് , കുരിയാക്കോസ് വർഗീസ് , വിവിധ ഫോറം ചെയെർസ് ആയ  ലീന ആലപ്പാട്ട്‌ ,ഷൈനി ഷാജൻ , മാത്യു ജോസഫ് , ലിജോ ജോൺഎന്നിവർ   അറിയിച്ചു.

പൊതുദര്‍ശനം: ഒക്ടോബര്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ രാത്രി 9:00 മണിവരെ (Ballard-Durand Funeral & Cremation Services, 2 Maple Avenue at South Broadway, White Plains, NY 10601, https://www.ballarddurand.com/).

സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 2 തിങ്കളാഴ്ച രാവിലെ 10:00 മണിമുതല്‍ ഉച്ചയ്ക്ക് 12:00 മണിവരെ (Ballard-Durand Funeral & Cremation Services, 2 Maple Avenue at South Broadway, White Plains, NY 10601).

തുടര്‍ന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് പൂജയും ബീച്ച്‌വുഡ് സെമിത്തേരിയില്‍ സംസ്ക്കാരവും നടക്കും (Beechwood Cemetery, 179 Beechwood Ave., New Rochelle, NY 10801).

LEAVE A REPLY

Please enter your comment!
Please enter your name here