ആഷാ മാത്യു

നാമം’ (North American Malayalee and Aossciated Members) എക്സലന്‍സ് അവാര്‍ഡ് നൈറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ക്ഷണിച്ചു. നാമത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പുരസ്‌കാരത്തിന് അര്‍ഹരായവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാമെന്ന് നാമം ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, പ്രോഗ്രാം കോഡിനേറ്റര്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു. കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവര്‍ക്കാണ് പ്രവാസി മലയാളി കൂട്ടായ്മയായ നാമം എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ഈ രംഗത്ത് കഴിവു തെളിയിച്ച പ്രതിഭകളുടെ പേരുകള്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. http://namam.org എന്ന വെബ്സൈറ്റ് വഴിയാണ് നാമനിര്‍ദ്ദേശം നടത്തേണ്ടത്. https://namam.org/events/nominationrequest2023/

നാമം എക്സലന്‍സ് അവാര്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സൈറ്റ് സന്ദര്‍ശിക്കുക. ഡിസംബര്‍ രണ്ട് ശനിയാഴ്ചയാണ് നാമം അവാര്‍ഡ് നൈറ്റ് നടത്തപ്പെടുക. എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് എല്ലാ വര്‍ഷവും നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റ് നടത്താറുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നാമം സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റുകള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നാമം ഒരുക്കുന്ന പത്താമത്തെ അവാര്‍ഡ് ഫംഗ്ഷനാണ് ഇത്. കോവിഡിന് ശേഷം ഇതാദ്യമായാണ് എക്സലന്‍സ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.

കേരളാടൈംസ് ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ മാനേജിംഗ് ഡയറക്ടറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ പോള്‍ കറുകപ്പിള്ളില്‍ ആണ് നാമം എക്സലന്‍സ് അവാര്‍ഡ് കമ്മിറ്റി പ്രോഗ്രാം കോഡിനേറ്റര്‍. ശബരീനാഥ് നായര്‍ ആണ് പ്രോഗ്രാം ഡയറക്ടര്‍. ഡോ. ആശാ മേനോന്‍, സുജാ ശിരോദ്കര്‍, പ്രദീപ് മേനോന്‍, സിറിയക് അബ്രഹാം, ഡോ. ഗീതേഷ് തമ്പി, ശ്രീകല നായര്‍, രേഖാ നായര്‍, വിദ്യാ സുധി, നമിത് മണാട്ട് തുടങ്ങിയവര്‍ മറ്റ് ടീം അംഗങ്ങള്‍. എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here