കലോത്സവങ്ങളിലെ താരമായ പി.അഥീന ‘ഓള്’ എന്ന മലയാളം റൊമാന്റിക് ആല്‍ബം സോങ്ങിലൂടെ അഭിനയരംഗത്തേക്ക്. മൂന്നു തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും സര്‍വകലാശാലാ കലോത്സവങ്ങളിലും ഒന്നാംസ്ഥാനക്കാരിയാണ് അഥീന. മാധ്യമപ്രവര്‍ത്തകനായ സന്തോഷ് വേങ്ങേരിയുടെയും ശാലിനി മനയിലിന്റെയും മകളാണ് അഥീന.

നാലു വയസ്സുമുതല്‍ നൃത്തപഠനം തുടങ്ങിയ അഥീന കലാമണ്ഡലം സരസ്വതിയുടെയും കൊറിയോഗ്രഫര്‍ വിനീത് സൗഷ്ടവയുടെയും ശിഷ്യയുമാണ്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധ നൃത്തരൂപങ്ങളില്‍ പ്രാവീണ്യം തെളിയിച്ച അഥീന ആദ്യമായി അഭിനയിച്ച ‘ഓള്’ എന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ചേളന്നൂര്‍ എസ്.എന്‍.കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അബിന്‍ ദാസാണ് പാട്ടില്‍ അഭിനയിച്ച മറ്റൊരു അഭിനേതാവ്.

ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ എ. പ്രശാന്ത്കുമാറാണ് പാട്ടിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. മാധ്യമപ്രവര്‍ത്തകനായ വി. മിത്രനാണ് പാട്ടെഴുതിയത്. സൂര്യശ്യാം ഗോപാലാണ് പാട്ട് ആലപിച്ചത്. മിസ്റ്റിക് ഫാക്റ്ററിയുടെ ബാനറില്‍ മെഹറൂഫ് തിരൂരാണ് നിര്‍മാണം.

LEAVE A REPLY

Please enter your comment!
Please enter your name here