ഡോ. കല ഷഹി

എക്കാലവും പുതിയ തലമുറയുടെ പ്രതിനിധികള്‍ ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാലിതാ ഒരു വ്യത്യസ്ത മേഖലയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് കടന്നു വരുന്നു. ലിന്‍ഡോ ജോളി. ഡോ. കല ഷഹിയുടെ പാനലില്‍ ഫ്‌ലോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റായിട്ടാണ് ലിന്‍ഡോ ജോളി മത്സരിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ ആശയും, പ്രതീക്ഷയുമായ ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്കും, തന്റെ ആശയങ്ങളും, പ്രവര്‍ത്തന പരിചയവും ഒരു പൊതുവേദിയില്‍ അവതരിപ്പിക്കുവാനും പുതിയ തലമുറയ്‌ക്കൊപ്പം നിലകൊള്ളാനും ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് ഫ്‌ലോറിഡ ആര്‍. വി.പി ആയി മത്സരത്തിലൂടെ കൈവന്നിരിക്കുന്നത് ലിന്‍ഡോ ജോളി പറഞ്ഞു.

2003 മുതല്‍ അമേരിക്കയിലെത്തിയ ലിന്‍ഡോ ജോളി തന്റെ സ്ഥിരോത്സാഹവും കഷ്ടപ്പാടിലൂടെയും തന്റേതായ ഒരിടം കണ്ടെത്തി. ചെറുപ്പം മുതല്‍ക്കേ ഒരു പൈലറ്റ് ആവുക എന്ന ആഗ്രഹം ഒപ്പം കൂട്ടിയ അദ്ദേഹം അമേരിക്കന്‍ നിലവാരത്തിലുള്ള ഒരു പ്രൊഫഷണല്‍ പൈലറ്റ് പരിശീലനത്തിനായുള്ള സ്‌കൂള്‍ സ്ഥാപിക്കുകയും നിരവധി ചെറുപ്പക്കാരെ വൈമാനികരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നിരവധി ബിസിനസ് സംരംഭങ്ങളും ഇതോടൊപ്പം ലിന്‍ഡോ ജോളി നടത്തുന്നുണ്ട്. ഹൈ- എന്‍ഡ് ബിസിനസുകാരനായ അദ്ദേഹത്തിന് നിരവധി ഗ്യാസ് സ്റ്റേഷനുകളും നിലവിലുണ്ട്. ഇത്തരം സംരംഭങ്ങളിലൂടെ നിരവധി മലയാളി യുവ സമൂഹത്തിനും, കുടുംബങ്ങള്‍ക്കും നിരവധി തൊഴില്‍ അവസരങ്ങളും നല്‍കുന്നുണ്ട്.

നല്ലൊരു കലാസ്വാദകന്‍ കൂടിയായ ലിന്‍ഡോ ജോളി പ്രവാസി ചാനലിന്റെ ബോര്‍ഡ് മെമ്പര്‍ കൂടിയാണ്. തന്റെ സന്തോഷങ്ങള്‍ സഹജീവികള്‍ക്കും കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് തനിക്കുളളതെന്ന് ലിന്‍ഡോ ജോളി പറഞ്ഞു. മലയാളി യുവ സമൂഹത്തെ ഫൊക്കാനയുടെ പിന്നില്‍ അണിനിരത്തുവാന്‍ നിരവധി പദ്ധതികള്‍ അദ്ദേഹത്തിന്റെ മനസില്‍ ഉണ്ട്. അതിന് മലയാളി യുവ സമൂഹത്തെ ഒന്നിപ്പിക്കേണ്ടതുണ്ട്. അതിനായി അദ്ദേഹം കൂട്ടുപിടിച്ചത് സ്‌പോര്‍ട്ട്‌സിനെയാണ്. ഫുഡ്‌ബോള്‍, ക്രിക്കറ്റ് ടീമുകള്‍ രൂപീകരിച്ച് യുവാക്കളുടെ സാമൂഹിക പങ്കാളിത്തം കൂട്ടി. സാംസ്‌കാരികവും, കായികവുമായ ഇവന്റെ കള്‍ സംഘടിപ്പിക്കുകയും സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുകയും അവയെ പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ് ലിന്‍ഡോ.

തന്റെ സഹായം തേടിയെത്തുന്ന എല്ലാ അസോസിയേഷനുകള്‍ക്കും വേണ്ട പിന്തുണ നല്‍കുകിയിട്ടുണ്ട്. അസോസിയേഷനുകള്‍ ശക്തിപ്രാപിച്ചെങ്കില്‍ മാത്രമെ ഫൊക്കാനയുടെ റീജിയനുകള്‍ ശക്തിപ്പെടു എന്ന് ലിന്‍ഡോ ജോളി അഭിപ്രായപ്പെട്ടു. പ്രാദേശികവും, അമേരിക്കയിലുടനീളവും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലിന്‍ഡോ നേതൃത്വം നല്‍കുന്നുണ്ട്. സഹായം ആവശ്യമുള്ള ഇടങ്ങളില്‍ അത് എത്തിക്കുക എന്നതാണ് ലിന്‍ഡോയുടെ ആദ്യ നയം. അതായത് സഹായങ്ങള്‍ക്ക് ആവശ്യവുമായി അടുത്ത ബന്ധം ഉണ്ട്.

അത്തരം കാര്യങ്ങള്‍ പിന്നീടേക്ക് മാറ്റാന്‍ ലിന്‍ഡോ തയ്യാറില്ല. അര്‍ഹിക്കുന്നവന് ഉടന്‍ സഹായം നല്‍കുക എന്ന ഫൊക്കാനയുടെ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നയമാണ് തന്റേത് എന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലയിലും തന്റേതായ വ്യക്തിത്വം പുലര്‍ത്തുന്ന ലിന്‍ഡോ ജോളിയുടെ ആര്‍. വി.പി. സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ സംശയമില്ല എന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here