രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് യാത്രയുടെ അന്തിമരൂപമായത്. ജനുവരി നാലിന് മണിപ്പൂരില്‍ തുടങ്ങുന്ന യാത്ര മഹാരാഷ്ട്രയില്‍ അവസാനിക്കും. അരുണാചല്‍ പ്രദേശ് കൂടി പുതിയ റൂട്ട് മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്നത്. ഉത്തര്‍പ്രദേശിലൂടെ 11 ദിവസം യാത്ര കടന്നുപോകും. 20 ജില്ലകളിലൂടെ 1074 കിലോമീറ്ററാണ് യുപിയിലൂടെ സഞ്ചരിക്കുക. ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലനങ്ങളുള്ള യുപിയിൽ കാര്യമായ ചലനം ഇത്തവണ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

യാത്രയിൽ മൊത്തം സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററില്‍ നിന്ന് 6,700 കിലോമീറ്ററായി ഉയര്‍ത്തി. 110 ജില്ലകള്‍, 100 ലോക്‌സഭാ സീറ്റുകള്‍, 337 നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളിലാണ് യാത്ര നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here