ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22 കിലോമീറ്റർ നീളത്തിലുള്ള ആറുവരി പാത സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് പണിതിരിക്കുന്നത്. 17,840 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതോടെ രണ്ട് മണിക്കൂർ ദൈഘ്യമുള്ള യാത്രയെ വെറും 15-20 മിനിറ്റിനുള്ളിൽ ചുരുക്കാൻ കഴിയും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

രാജ്യത്തിന്റെ എഞ്ചിനീയറിം​ഗ് മികവിന്റെ മികച്ച ഉദാഹരണമാണ് അടൽ സേതു പാലം. ലോകത്തെ ഏറ്റവും നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് അടൽ സേതു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലവും ഇതാണ്. അടൽ സേതുവിന് കീഴിലൂടെ കപ്പലുകൾക്ക് പോകാനും സാധിക്കും. മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗതയിൽ വാഹനങ്ങൾ പോകാനാകും. അതേസമയം ബൈക്കിനും ഓട്ടോറിക്ഷയ്‌ക്കും പാലത്തിലേക്ക് പ്രവേശനമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here