സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന കേരളത്തിന്റെ ഹർജിയിൽ സുപ്രിംകോടതിയുടെ അടിയന്തിര ഇടപെടൽ. വിഷയത്തിൽ സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. പെൻഷനും ശമ്പളവും നൽകാൻ പോലും സാധിക്കാത്ത തരത്തിൽ സംസ്ഥാന സർക്കാർ ബുദ്ധിമുട്ടുകയാണെന്നു കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായി കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു.

വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്തു കേസ് ഈ മാസം 25ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതിൽ നിയമ സാധ്യതയുണ്ടെന്ന് ഉപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനം ഹർജി നൽകിയത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ഹർജിയിൽ കേരളം ഉന്നയിച്ചിരുന്നു. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനം കേടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here