U.S. President Donald Trump laughs during a roundtable meeting with energy sector CEOs in the Cabinet Room of the White House in Washington, U.S., April 3, 2020. REUTERS/Tom Brenner

പി പി ചെറിയാൻ

ന്യൂ ഹാംഷയർ: നാളെ(ചൊവാഴ്ച ) നടക്കാനിരിക്കുന്ന ന്യൂ ഹാംഷയർ റിപ്പബ്ലിക്കൻ പ്രൈമറിക്കു മുമ്പ് പോസ്റ്റ് മോൺമൗത്ത് നടത്തിയ സർവേയിൽ 52 ശതമാനം വോട്ടർമാരും ട്രംപിനെ പിന്തുണയ്ക്കുന്നു. 34 ശതമാനം പേർ മാത്രമാണ് ഹേലിയെ പിന്തുണക്കുന്നതെന്നും സർവേയിൽ കണ്ടെത്തി. വോട്ടെടുപ്പിൽ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് 8 ശതമാനമാണ്, എന്നാൽ ഡിസാന്റിസ് തന്റെ പ്രചാരണം നിർത്തി വയ്ക്കുകയാണെന്ന പ്രഖ്യാപനം ഞായറാഴ്ച പുറത്തു വന്നിരുന്നു. ഇതിനു മുമ്പ് സർവേ പൂർത്തിയായതിനാലാണ് അദ്ദേഹത്തിന്റെ പേരും സർവേയിൽ വന്നത്.

മുൻ ന്യൂജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റിയുടെ പിൻവാങ്ങിയതോടെ ഹേലിയുടെ പിന്തുണ നവംബറിലെ 18 ശതമാനത്തിൽ നിന്ന് ഇരട്ടിയായി. എന്നാൽ ട്രംപിന്റെ പിന്തുണ ഇതേ കാലയളവിൽ ആറ് ശതമാനം പോയിൻറ് വർദ്ധിച്ചു. സംരംഭകനായ വിവേക് രാമസ്വാമിയുടെ പിൻവാങ്ങലും അംഗീകാരവും ട്രംപിന് ഗുണം ചെയ്‌തിരിക്കാം. ട്രംപിനെ അംഗീകരിച്ച ഡിസാന്റിസ് പുറത്താകുന്നതോടെ കൂടുതൽ നേട്ടമുണ്ടാക്കാം.

പാർട്ടിയുടെ യാഥാസ്ഥിതിക അടിത്തറയിൽ നിന്നുള്ള ശക്തമായ പിന്തുണ ട്രംപിന് ലഭിക്കുന്നു. അതേസമയം റിപ്പബ്ലിക്കൻ പ്രൈമറിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മിതവാദികൾക്കും സ്വതന്ത്ര വോട്ടർമാർക്കും ഇടയിൽ ഹേലിയ്ക്ക് മുൻതൂക്കമുണ്ട്.

മുൻ പ്രസിഡന്റിന്റെ കുതിപ്പിന്റെ ആക്കം കുറയ്ക്കാൻ ന്യൂ ഹാംഷയർ ഹേലിക്ക് മികച്ച അവസരം നൽകുന്നു. ചൊവ്വാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഏതൊരു സ്വതന്ത്രനും അല്ലെങ്കിൽ അഫിലിയേറ്റ് ചെയ്യാത്ത വോട്ടർക്കും പങ്കെടുക്കാം. ട്രംപിനെ വെല്ലുവിളിക്കാൻ തക്കവണ്ണം ഹേലിയുടെ നില വർധിപ്പിക്കാൻ വൻപ്രചരണമാണ് നടത്തുന്നത് . എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച അയോവ കോക്കസുകളിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം അവർ കാര്യമായ സ്വാധീനം ചെലുത്തിയതിന് തെളിവുകളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here