പി പി ചെറിയാൻ

കലിഫോർണിയ: കഞ്ചാവ് ലഹരിയിൽ കാമുകനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ കാലിഫോർണിയയിലെ ഒരു സ്ത്രീക്ക് ജയിൽവാസം ഒഴിവാക്കി കോടതി വിധി. സൈക്കോസിസ് എന്ന് പ്രോസിക്യൂട്ടർമാർ വിളിക്കുന്ന അവസ്ഥയിൽ ഈ സ്ത്രീ കാമുകനെ 100-ലധികം തവണ മാരകമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

2018-ൽ കാമുകനായ ചാഡ് ഒമെലിയയെ കൊലപ്പെടുത്തിയ കേസിലാണ് 32 കാരിയായ ബ്രൈൻ സ്പെഷറെ ജയിൽ ഷികശയിൽ നിന്നും ഒഴിവാക്കിയത്. വെഞ്ചുറ കൗണ്ടി സുപ്പീരിയർ കോടതി രേഖകൾ പ്രകാരം 32 കാരിയായ ബ്രൈൻ സ്പെഷറെ ചൊവ്വാഴ്ച രണ്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷയ്ക്ക് വിധിച്ചു. വിധിയിൽ സന്തോഷമുണ്ടെന്നും ജഡ്ജ് വോർലി ശരിയായതും ധീരവുമായ കാര്യം ചെയ്‌തെന്നും സ്പെഷറുടെ അഭിഭാഷകൻ ബോബ് ഷ്വാർട്സ് പറഞ്ഞു.

അതേസമയം, കോടതി വിധി അപകടകരമായ ഒരു മാതൃകയാണെന്ന് ഇരയുടെ പിതാവ് പറഞ്ഞു. കലിഫോർണിയ സംസ്ഥാനത്ത് കഞ്ചാവ് വലിക്കുന്ന എല്ലാവർക്കും ആരെ വേണമെങ്കിലും കൊല്ലാനുള്ള ലൈസൻസ് ആണ് വിധിയെന്ന് സീൻ ഒമേലിയ പറഞ്ഞു,

“സ്‌പെഷറിന് വിദഗ്ധർ കഞ്ചാവ്-ഇൻഡ്യൂസ്ഡ് സൈക്കോട്ടിക് ഡിസോർഡർ എന്ന് വിളിക്കുന്ന അസുഖം ഉണ്ടായിരുന്നതായി,” പ്രസ്താവനയിൽ പറയുന്നു. “ആ സൈക്കോട്ടിക് എപ്പിസോഡിനിടെ, സ്പെഷർ മിസ്റ്റർ ഒമെലിയയെ പല തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു

അപ്പാർട്ട്മെന്റിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ സ്പെഷറിനൊപ്പം രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒ’മെലിയയെ കണ്ടെത്തി. കൈയിൽ കത്തിയുമായി ഉന്മാദത്തോടെ നിലവിളിച്ചിരുന്ന അവരെ ഉദ്യോഗസ്ഥർ നിരായുധരാക്കുകയായിരുന്നു. പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ ഒമേലിയ മരിച്ചതായി സ്ഥിരീകരിച്ചു. സ്പെഷർ കഴുത്തിൽ സ്വയം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഡിസ്ട്രിക്റ്റ് അറ്റോർണി പ്രസ്താവനയിൽ പറഞ്ഞു

സ്പെഷറെ നിരായുധയാക്കാനും കീഴ്‌പ്പെടുത്താനുമായി ഉദ്യോഗസ്ഥർ ഒരു ടേസറും ഒന്നിലധികം ബാറ്റൺ പ്രഹരങ്ങളും ഉപയോഗിച്ചതായി അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here