ന്യൂയോര്‍ക്ക്: വിമാനത്തില്‍ 14 വയസുകാരിക്ക് സമീപത്തിരുന്നു സ്വയംഭോഗം നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റ വിമുക്തന്‍. ഡോ. സുദീപ്ത മൊഹന്തി (33) യാണ് കുറ്റ വിമുക്തനായത്. യുഎസിലെ ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് മൂന്ന് ദിവസത്തെ വിചാരണയ്ക്ക് ശേഷം സുദീപ്തയെ വെറുതെ വിട്ടത്.

ബോസ്റ്റണിലെ ആശുപത്രിയില്‍ ഡോക്ടറായ സുദീപ്ത 2022 മെയില്‍ ഹൊനോലുലുവില്‍ നിന്നു ബോസ്റ്റണിലേക്കുള്ള ഹവായിയന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ 14കാരിയുടെ സമീപത്തു വച്ചു സ്വയംഭോഗം ചെയ്തുവെന്നാണ് കേസ്. ഒരു പുതപ്പുകൊണ്ടു കഴുത്തു വരെ മൂടിയിരുന്ന ആളിന്റെ കാലുകള്‍ ഉയര്‍ന്നു താഴുന്നതു കണ്ടു എന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞത്. താന്‍ അടുത്ത സീറ്റിലേക്ക് ഇതോടെ മാറിയിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

വിമാനം ബോസ്റ്റണില്‍ ഇറങ്ങിയതിനു ശേഷം കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചു. പിന്നാലെ പൊലീസിലും പരാതി നല്‍കി. എന്നാല്‍ ആ സമയത്ത് പ്രതിശ്രുത വധു തന്റെ അരികിലുണ്ടായിരുന്നുവെന്നു സുദീപ്ത പറയുന്നു. എന്താണ് സംഭവിച്ചതെന്നു തങ്ങള്‍ക്ക് രണ്ടാള്‍ക്കും മനസിലായില്ല. ജീവിതം രോഗികളെ പരിചരിക്കാന്‍ ഒഴിഞ്ഞു വച്ച തനിക്ക് വ്യാജ കുറ്റാരോപണമാണ് നേരിടേണ്ടി വന്നതെന്നും സുദീപ്ത വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here