പി പി ചെറിയാന്‍

സിയാറ്റില്‍: ജനുവരി 23 ന് സിയാറ്റില്‍ പോലീസിന്റെ വാഹനം ഇടിച്ചു 23 കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുല മരിച്ച സംഭവത്തില്‍ ഓഫീസര്‍ കെവിന്‍ ഡേവിനെ എല്ലാ ആരോപണങ്ങളില്‍ നിന്നും വിമുക്തനാക്കി. വാഷിംഗ്ടണ്‍ സ്റ്റേറ്റ് നിയമപ്രകാരം മതിയായ തെളിവുകളുടെ അഭാവം കാരണം ഓഫീസര്‍ ഡേവിനു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തില്ലെന്ന് ഫെബ്രുവരി 21 ന് കിംഗ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് പ്രഖ്യാപിച്ചു.

പോലീസ് ഓഫീസര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതിയുടെ തീരുമാനം നിയമപാലകര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉത്തരവാദിത്തത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ച നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ സിയാറ്റില്‍ കാമ്പസിലെ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിനിയായ ജാഹ്നവി ഇടിയുടെ ആഘാതത്തില്‍ 100 അടി താഴ്ചയിലേക്ക് തെറിച്ചുവീണിരുന്നു.

അപകടത്തിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഓഫീസര്‍ ഡാനിയല്‍ ഓഡറര്‍, ഓഫീസര്‍ ഡേവിനോടൊപ്പം നടത്തിയ അഭിപ്രായങ്ങള്‍ ശക്തമായ അപലപിക്കപ്പെട്ടിരുന്നു. അവള്‍ മരിച്ചു എന്ന് ഓഫീസര്‍ പറയുന്നതും ചിരിക്കുന്നതുമെല്ലാം പുറത്തു വന്നിരുന്നു. ഓഡററുടെ വികാരരഹിതമായ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. അവള്‍ക്ക് എന്തായാലും 26 വയസ്സായിരുന്നുവെന്നും ഓഡറര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സിയാറ്റില്‍ പോലീസ് ഓഫീസേഴ്സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റായ ഓഫീസര്‍ ഓഡറര്‍, തന്റെ വിവേകശൂന്യമായ അഭിപ്രായങ്ങളുടെ പേരില്‍ അച്ചടക്കനടപടി നേരിടേണ്ടിവരികയും പ്രവര്‍ത്തനരഹിതമായ ഒരു സ്ഥാനത്തേക്ക് വീണ്ടും നിയമിക്കപ്പെടുകയും ചെയ്തിരുന്നു. അച്ചടക്കനടപടിയില്‍ കേസിന്റെ വാദം മാര്‍ച്ച് നാലിന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here