പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ശീതീകരിച്ച ഭ്രൂണങ്ങളെ കുട്ടികളായി കണക്കാക്കുന്നു എന്ന അലബാമ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഹേലിയും എതിര്‍ത്തു ബൈഡനും. കോടതി വിധി ‘അതിശയകരവും അസ്വീകാര്യവും’ എന്നും ‘റോയ് വി വെയ്ഡിനെ അട്ടിമറിച്ചതിന്റെ നേരിട്ടുള്ള ഫലം’ എന്നും ബൈഡന്‍ വിശേഷിപ്പിച്ചു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി അലബാമ കോടതിയുടെ തീരുമാനത്തോട് അനുകൂല നിലപാട് വ്യക്തമാക്കിയതിനു ഒരു ദിവസത്തിന് ശേഷമാണ് ബൈഡന്റെ അഭിപ്രായങ്ങള്‍ വന്നത്, ‘

‘ഭ്രൂണങ്ങള്‍ എനിക്ക് കുഞ്ഞുങ്ങളാണ്. നിങ്ങള്‍ ഒരു ഭ്രൂണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ എന്നോട് സംസാരിക്കുന്നത്, ഒരു ജീവനെക്കുറിച്ചാണ്. അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് എവിടെ നിന്നാണ് വരുന്നതെന്ന് ഞാന്‍ കാണുന്നു എന്നാണ് മുന്‍ സൗത്ത് കരോലിന ഗവര്‍ണര്‍ പറഞ്ഞത്. എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് ഒരു കുഞ്ഞിന്റെ അനുഗ്രഹം നേടാനുള്ള കഴിവ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്, എന്നും ഹേലി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here