രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാമതായി രാജ്നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നാലാമത് സത്യപ്രതിജ്ഞ നിതിന്‍ ഗഡ്കരിയുടേത്. ഗഡ്കരിക്കുശേഷം ജെ.പി.നഡ്ഡയും ആറാമതായി ശിവരാജ് സിങ് ചൗഹാനും സത്യപ്രതിജ്ഞ ചെയ്തു. നിര്‍മല സീതാരാമന്‍ ഏഴാമത്. മൂന്ന് മോദി മന്ത്രിസഭയിലും അംഗമായിരുന്ന ഏക വനിതയാണ് നിര്‍മല സീതാരാമന്‍. എട്ടാമത് എസ്.ജയശങ്കരും സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു നിര്‍മലയും ജയശങ്കറും സത്യപ്രതിജ്ഞ ചെയ്ത്. തുടര്‍ന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു. കുമാരസ്വാമിയാണ് ഘടകകക്ഷികളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്ത്. പതിനൊന്നാമതായി പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ പന്ത്രണ്ടാമത്; തുടര്‍ന്ന് ജിതന്‍ റാം മാഞ്ചിയും സത്യപ്രതിജ്ഞ ചെയ്തു.

രാജീവ് രഞ്ജന്‍ സിങ് (JDU), സര്‍ബാനന്ദ സോനോവാള്‍, വീരേന്ദ്രകുമാര്‍, കെ.രാം മോഹന്‍ നായിഡു (TDP)– മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞമന്ത്രി, പ്രള്‍ഹാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭുപേന്ദര്‍ യാദവ്, ⁠ഗജേന്ദ്ര സിങ് ശെഖാവത്ത്, അന്നപൂര്‍ണ ദേവി.

72 അംഗ മന്ത്രിസഭയാണ് ചുമതലയേല്‍ക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ‌ സഹമന്ത്രിമാർ. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചീഫ് ജസ്റ്റിസും ചടങ്ങില്‍ പങ്കെടുത്തു. ഏക്നാഥ് ഷിൻ‌ഡെയും അജിത് പവാറും ചടങ്ങിനെത്തി. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തിയിട്ടുണ്ട്. അംബാനി കുടുംബവും താരങ്ങളായ ഷാറൂഖ് ഖാനും രജനീകാന്തും പങ്കെടുത്തു.

ജവാഹർലാൽ നെഹ്റുവിനു ശേഷം തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.