കോട്ടയം പെരുമ്പയിൽകാട് സ്വദേശിയായ ഫാ. ജോസഫ് കല്ലേപ്പള്ളി (81) അന്തരിച്ചു. . ന്യൂയോര്‍ക്ക് അതിരൂപതയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു വർഷമായി  കോഴിക്കോട് മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാളിൽ ചികിത്സയിലായിരുന്നു.

ഈശോസഭാ കേരള പ്രവിശ്യയുടെ മുൻ പ്രൊവിൻഷ്യൽ, കോഴിക്കോട് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ, തിരുവനന്തപുരം ലയോള സ്കൂൾ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകൻ, നെയ്യാറ്റിൻകര മുകുന്തറ ലയോള സ്കൂൾ, മലാപ്പറമ്പ് ക്രിസ്തുരാജ എഎൽപി സ്കൂൾ മാനേജരുമായി സേവനം അനുഷ്ഠിച്ചു.