ജയ്‌ഹിന്ദ്‌ വാർത്തയുടെ ചീഫ് എഡിറ്ററും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ സ്ഥാപക ചെയർമാനുമായ ജിൻസ്മോൻ സക്കറിയയുടെ മാതാവ് ഏലിക്കുട്ടി സക്കറിയാസ് അന്തരിച്ചു. 87  വയസ് ആയിരുന്നു. പരേതനായ പെരുമ്പള്ളി പാറയിൽ പി.എ. സക്കറിയയുടെ ഭാര്യയാണ്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച ജൂൺ 9നു  വൈകുന്നേരം 4 മണിക്ക് ഭൗതിക ശരീരം മൂവാറ്റുപുഴ വഴിത്തലയിലെ വസതിയിൽ പൊതു ദർശനത്തിനു എത്തിക്കും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് മരിക സെന്റ് ജോസഫ് ഫൊറാനെ പള്ളിയിൽ സംസ്ക്കാര സുസ്രൂഷകൾ നടക്കും.

മക്കൾ: ജെസ്സി സക്കറിയാസ് (യുകെ), ജിൻസ് മോൻ സക്കറിയ (യുഎസ്എ), ജിജി മാർട്ടിൻ (പാലാ), ജില്ലിമോൾ ആഷ്‌ലി (കാനഡ)
മരുമക്കൾ: ജോർജ് കിഴക്കേകര (യുകെ), സിജി അഗസ്റ്റിൻ (യുഎസ്എ), മാർട്ടിൻ തുണ്ട്‌പറമ്പിൽ (അമ്പലപ്പുഴ), ആഷ്‌ലി ജെ മാങ്ങഴാ (കാനഡ)
പേരകുട്ടികൾ: ജോയൽ  ജോർജ് (ദുബായ്), ജൂലിയറ്റ് മെബിൻ (യുകെ), ക്ലയർ സാറ മാർട്ടിൻ (ഓസ്ട്രേലിയ), ഫ്രാൻസി മാർട്ടിൻ (മാൾട്ട), ആൻഡ്രു ജിൻസ് (യുഎസ്എ), ബ്രിയോന ജിൻസ് (യുഎസ്എ), ഇതാൻ ജിൻസ് (യുഎസ്എ), അഞ്ചേലീന ജോസഫ് (കാനഡ) ബ്രയൻ ജോസഫ് (കാനഡ) ഡേവിഡ് ജോസഫ് (കാനഡ)