തൃശൂര്‍: നാടും വീടും പ്രശ്‌നമല്ല. ധീരന്മാര്‍ എവിടേയും സ്മരിക്കപ്പെടും. അതിന് ഉദാഹരണണാണ് ജാസിം ഇസാ. ദുബൈ എയര്‍പോര്‍ട്ട് അപകടത്തില്‍ രക്തസാക്ഷിത്വം വരിച്ച ജാസിം ഇസാ അല്‍ ബലൂഷിയെന്ന എമിറേറ്റിയാണിപ്പോള്‍ ഏതൊരു അഗ്‌നിശമന സേനാംഗത്തിന്റേയും മനസിലെ വീര പുരുഷന്‍. ജാസീമിന്റെ ജീവത്യാഗത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാനോളം വാഴ്ത്തിയിരുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.
കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും മലയാളികളായതിനാല്‍ തന്നെ കേരളത്തിലും ജാസീമിനെ നെഞ്ചിലേറ്റാന്‍ പതിനായിരങ്ങളുണ്ടായി. ചിലര്‍ ഫേസ്ബുക്കിലൂടെ ജാസിമിനോടുള്ള സ്‌നേഹവും കടപ്പാടും പ്രകടിപ്പിച്ചപ്പോള്‍ തൃശൂരിലെ അഗ്‌നിശമന സേനാംഗങ്ങള്‍ കൂറ്റന്‍ ആദരാഞ്ജലി പോസ്റ്റര്‍ സ്ഥാപിച്ച് തങ്ങളുടെ സ്‌നേഹവും കടപ്പാടും പങ്കുവെച്ചു. തൃശൂരിലെ അഗ്‌നിശമന യൂണിറ്റില്‍ സ്ഥാപിച്ച ജാസിമിന്റെ ചിത്രമടങ്ങിയ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here