വാഷിംഗ്ടണ്‍: യുഎസില്‍ താമസിച്ചോ, പക്ഷെ നിങ്ങളെല്ലാം ഇന്ത്യക്കാരാണെന്നറിയാന്‍ ഈ ശിലങ്ങള്‍ മാത്രം മതി. ചില കാര്യങ്ങളിലെ ഇന്ത്യക്കാരുടെ രീതികള്‍ മറ്റെവിടെയും കാണാന്‍ സാധിക്കില്ല എന്ന തരത്തില്‍ രസഹകരമായൊരു പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാവുകയാണ്. ഭാഷയിലും സംസ്‌കാരത്തിലുമൊക്കെ വൈവിധ്യം പറയുമെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആളുകള്‍ക്കിടയിലും ഈ സമാന രീതികള്‍ കാണാനാകും. പ്രത്യേകിച്ച് കാശ് പോകാതിരിക്കാന്‍ ചെയ്യുന്ന ചില ഗംഭീര വേലത്തരങ്ങളുടെ കാര്യത്തില്‍. ലോകത്ത് എവിടെപ്പോയാലും ഇന്ത്യക്കാര്‍ ഇത്തരത്തിലാകും പെരുമാറുക. ഇക്കാര്യങ്ങള്‍ ഓരോരുത്തരും ചെയ്യാറുണ്ടോ, ചുറ്റിലും കാണാറുണ്ടോ എന്ന് ഒന്ന് ആലോചിച്ച് നോക്കൂ.

ഒന്നാമത്തേത് തീര്‍ന്ന ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കി പരുവമാക്കിയ ശേഷം രണ്ടായി മുറിച്ച് രണ്ട് ദിവസം തള്ളി നീക്കുന്ന ശീലം. രണ്ടാമത്തേത് ഉപയോഗിച്ച് കളറുമങ്ങിയ ടീഷര്‍ട്ടും മറ്റ് വസ്ത്രങ്ങളും ആദ്യം വീട്ടിലിടാന്‍ ഉപയോഗിക്കും പിന്നെ അത് ചവിട്ടിയായി ഉപയോഗിക്കും. മൂന്നാമത്തെ വിദ്യയും രഹകരം. കാലിയായ ഷാമ്പു ബോട്ടിലില്‍ വെള്ളം നിറച്ച് രണ്ട് ദിവസം വീണ്ടും ഉപയോഗിക്കും. പത്രങ്ങളും പഴയ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും സൂക്ഷിച്ച് വെച്ച് ആക്രിക്കാരന് കൊടുത്ത് കിട്ടാവുന്ന പൈസ വാങ്ങും. എല്ലാ വസ്തുക്കളും കേട് വരാതിരിക്കാന്‍ പ്ലാസ്റ്റിക് കവറ് കൊണ്ട് പൊതിയും. റിമോട്ട് മുതല്‍ സോഫയും കുഷ്യനും വരെ. ഒരു വര്‍ഷം കഴിഞ്ഞാലും കാറിലെ സീറ്റിലുള്ള പ്ലാസ്റ്റിക് കവര്‍ മാറ്റില്ല.ബസിലും മറ്റിടങ്ങളിലും ടിക്കറ്റ് എടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ആനുകൂല്യം കിട്ടാന്‍ വയസ് കുറച്ച് പറയുക എന്നിങ്ങനെയുള്ള വേലത്തരവും ഇന്ത്യക്കാരുടെ മുഖമുദ്രയാണ്.
എന്ത് വാങ്ങാന്‍ ചെന്നാലും ഡിസ്‌കൗണ്ട് വാങ്ങുന്നതിനൊപ്പം ഇത്രയും സാധനം വാങ്ങിയതിന് എന്തെങ്കിലും കൂടുതല്‍ ചോദിച്ച് വാങ്ങുക. വിലപേശല്‍ എന്നത് ജന്മാവകാശമാണ്. യാത്രക്കിറങ്ങുമ്പോള്‍ കുടുംബത്തിന് ആവശ്യമുള്ളതും അനാവശ്യമായതുമായ ഭക്ഷണങ്ങളെല്ലാം കെട്ടിച്ചുമന്ന് കൊണ്ടുപോവുക
ഈ മണി സേവിംഗ് ടെക്‌നിക്കുകള്‍ ഇന്ത്യക്കാരുടെ കുത്തകയാണ്. ഇതില്‍ പലതും ചുറ്റുപാടും സ്ഥിരമായി കാണാവുന്നതാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. ഇനി പറയൂ…നിങ്ങളും ഒരു ഇന്ത്യക്കാരനല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here