getNeXXwsImages.php

ഷിക്കാഗോ: മുന്‍ ഇല്ലിനോയിസ്‌ ഡപ്യൂട്ടി ട്രഷററായ രാജാ കൃഷ്‌ണൂര്‍ത്തിക്കുവേണ്ടി ഷിക്കാഗോയിലുള്ള മലയാളികള്‍ ഫണ്ട്‌ റൈസിംഗും ഡിന്നറും നടത്തി. ലൂസെന്റ്‌ ടെക്‌നോളജീസിന്റെ ഡയറക്‌ടറായ നൈനാന്‍ തോമസ്‌, മേഴ്‌സി ഹോസ്‌പിറ്റല്‍ അസിസ്റ്റന്റ്‌ പ്രോഗ്രാം ഡയറക്‌ടര്‍ ഡോ. ജോസഫ്‌ ഏബ്രഹാം, ഒറക്കിള്‍ കോര്‍പറേഷന്‍ മാനേജര്‍ ഏബ്രഹാം പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗോപിയോ ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഫൊക്കാനാ മുന്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, എക്യൂമെനിക്കല്‍ ചര്‍ച്ചസ്‌ ഓഫ്‌ ഷിക്കാഗോ സെക്രട്ടറി ജോര്‍ജ്‌ പണിക്കര്‍, ഗോപിയോ ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

രാജാ കൃഷ്‌ണമൂര്‍ത്തി തന്റെ മറുപടി പ്രസംഗത്തില്‍ മലയാളി സമൂഹവും മറ്റ്‌ ഇന്ത്യന്‍ സമൂഹവും തന്റെ ഇലക്ഷന്‍ കാമ്പയിനു നല്‍കുന്ന എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞു. താന്‍ യു.എസ്‌ കോണ്‍ഗ്രസ്‌ ഇലക്ഷനില്‍ ജയിക്കുകയാണെങ്കില്‍ തന്നെ കഴിയാവുന്ന എല്ലാ സഹായവും ഇന്ത്യന്‍ സമൂഹത്തിനു നല്‍കുമെന്ന്‌ ഉറപ്പു നല്‍കി. ഇപ്പോള്‍ യൂ.എസ്‌ കോണ്‍ഗ്രസില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡോ. അമി ബെറാ മാത്രമാണുള്ളത്‌. കൂടുതല്‍ ഇന്ത്യക്കാര്‍ അമേരിക്കന്‍ രാഷ്‌ട്രീയത്തിലേക്ക്‌ വരണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. ഇന്ത്യക്കാര്‍ അമേരിക്കന്‍ ഇലക്ഷനില്‍ വോട്ട്‌ ചെയ്യാത്തതാണ്‌ ഏറ്റവും വലിയ പ്രശ്‌നമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതുവരെ ആറു കോണ്‍ഗ്രസ്‌മാന്‍മാര്‍ രാജാ കൃഷ്‌ണമൂര്‍ത്തിയെ എന്‍ഡോഴ്‌സ്‌ ചെയ്യുകയുണ്ടായി. കോണ്‍ഗ്രസ്‌മാന്‍മാരായ ഡാനി ഡേവിഡ്‌, ഡാന്‍ ലിപിന്‍സ്‌കി, ലൂയിസ്‌ ഗുട്ടിയരസ്‌, ജാന്‍ ഷക്കോവിസ്‌കി, ജിം ഹൈനസ്‌, ജാക്കു ജയിന്‍ കാസ്റ്ററോ എന്നിവരാണ്‌ എന്‍ഡോഴ്‌സ്‌ ചെയ്‌തത്‌. ഇതുകൂടാതെ മൂന്നു മാസംകൊണ്ട്‌ 600,000 ഡോളര്‍ ഇലക്ഷനുവേണ്ടി ഡൊണേഷന്‍ ലഭിക്കുകയുണ്ടായി. രാജാ കൃഷ്‌ണമൂര്‍ത്തി പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും, ഹാര്‍ഡ്‌ വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ നിയമ ബിരുദവും നേടിയിട്ടുണ്ട്‌.

 

getNeVVwsImages.php getNeXXwsImages.php

LEAVE A REPLY

Please enter your comment!
Please enter your name here