ന്യൂജേഴ്‌സി: ഹൃദയങ്ങളില്‍ അടിഞ്ഞുകൂടിയ പകയും വിദ്വേഷവും മാറ്റി, കാലിത്തൊഴുത്തില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ, നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്‌നേഹമെന്ന പട്ടുതുണി വിരിക്കാം എന്നസന്ദേശം നല്‍കി നാമം , നായര്‍ മഹാമണ്ഡലം എന്നീ സാംസകാരിക സംഘടനകളുടെ ക്രിസ്തുമസ് പുതു വത്സരാഘോഷവും,കുടുംബ സംഗമവും ന്യൂജേഴ്‌സിയില്‍ നടന്നു. ദീവാന്‍ ബാങ്ക്റ്റ് ഹാളില്‍ നടന്ന പ്രോജ്വലമായ ചടങ്ങില്‍ ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ മാതൃകയായ ന്യൂജേഴ്‌സി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ നാമം, നായര്‍ മഹാമണ്ഡലം എന്നീ സംഘടനകള്‍ സംയുക്തമായി കുടുംബ സംഗമവും ,ക്രിസ്തുമസ് പുതു വത്സരാഘോഷവും സംഘടിപ്പിക്കുകയായിരുന്നു . ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസകാരിക രംഗത്തെ നിരവധി പ്രഗത്ഭര്‍ പങ്കെടുത്ത ചടങ്ങുകള്‍ കാണികള്‍ക്കു പുതിയ അനുഭവം ആയിരുന്നു സമ്മാനിച്ചത്. നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി സ്വാഗതം ആശംസിച്ച യോഗത്തില്‍ നാമം , നായര്‍ മഹാമണ്ഡലം ചെയര്‍മാന്‍ ബി. മാധവന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി.

മനുഷ്യന്റെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടതെന്നും, മനുഷ്യന്റെ മനസില്‍ നന്മയുടെ വിത്തുപാകുന്ന ക്രിസ്തുമസ് ജാതി മത ചിന്തകള്‍ ഇല്ലാതെ ലോകം ആഘോഷിക്കുന്ന ഒന്നാണെന്നും അതോടൊപ്പം പുതുവര്‍ഷ പുലരിയും എന്ന് മാധവന്‍ ബി നായര്‍ തന്റെ ആമുഖ പ്രാഭാഷണത്തില്‍ വ്യക്തമാക്കി.

കുടുംബ സംഗമം ,ക്രിസ്തുമസ് ആഘോഷം,പുതുവത്സര പിറവി എന്നീ മൂന്നു പരിപാടികളെ ആണ് നാമം സംഘടിപ്പിച്ചത്.നാമവും,നായര്‍ മഹാമണ്ഡലവും ന്യൂജേഴ്‌സിയിലെ പ്രവര്‍ത്തനങ്ങളുടെയും,സാംസ്കാരിക ഒത്തുചേരലിന്റെയും ന്യൂജേഴ്‌സിയിലെ മാതൃകയാണ് . അതുകൊണ്ടു തന്നെ ഈ സംഘടനകള്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് അതിന്റെതായ തനിമയുണ്ട്. ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ലോകമൊട്ടാകെ ആഘോഷത്തിലാണ്. ക്രിസ്തുമസ് നാളുകളില്‍ ലോകത്തിന്റെ എല്ലാ കോണുകളിലും ആ മഹത്തായ ജനനം വലിയ ആഘോഷമാക്കുമ്പോള്‍ സ്‌നേഹത്തിന്റെ വലിയ കൂട്ടായ്മയുടെ അനുഭവം ആണ് സമ്മാനിക്കുക. ഒപ്പം വരാനിരിക്കുന്ന പുതുവര്‍ഷം മികച്ചതാകുവാനുള്ള പ്രാര്‍ത്ഥനകൂടി ഈ ഒത്തു ചേരലില്‍ ഉണ്ട്. തെറ്റുകള്‍ തിരുത്തുവാനും നന്മകള്‍ ചെയ്യുവാനുമായി ഒരു പുതുവര്‍ഷം കൂടി ദൈവം നമുക്കു മുന്നില്‍ സമ്മാനിച്ചിരിക്കുകയാണ്. ഇതു മനസ്സിലാക്കികൊണ്ട് പുതുവര്‍ഷം പുതിയ തീരുമാനങ്ങളുടേയും പുതിയ ശരികളുടേതുമാകട്ടെ. ഈ അവസരത്തില്‍ പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ സ്വീകരിക്കുവാന്‍ ദൈവം നമ്മെ പ്രാപ്തരാക്കട്ടെ. ആഡംബരത്തിന്‍റേയും ധൂര്‍ത്തിന്റേയും സ്വാര്‍ത്ഥതയുടേയും പിന്നാലെ പായുന്നവര്‍ക്കെതിരെ നന്മയുടെ മാതൃകകളായി നമുക്ക് മാറുവാനും ഇത്തരം കൂട്ടായ്!മകളെ നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കണം. അതിനു വേണ്ടിയാണ് നാമം വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായവര്‍ക്കു പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത ഹാസ്യ കലാകാരനും,ചലച്ചിത്ര താരവുമായ സാബു തിരുവല്ല നയിച്ച കോമഡി ലൈവ് ഷോ പുതുവത്സരാഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടി. ഫൊക്കാനാ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ ,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് , ഫൊക്കാന വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഫൊക്കാനാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധവന്‍ ബി നായര്‍ കാട്ടിയ നന്മയാണ് ഫൊക്കാനയെ വീണ്ടും ഒരു പിളര്‍പ്പില്‍ നിന്നും രക്ഷിച്ചതെന്നു ഫൊക്കാനാ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. അങ്ങനെ ഒരു തീരുമാനം അദ്ദേഹം എടുത്തത് ഫൊക്കാനയ്ക്കു കൂടുതല്‍ കരുത്തും ഐക്യവും നല്‍കുകയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബ സംഗമത്തിനും, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കും നേതൃത്വംവഹിച്ചത് നാമം പ്രസിഡന്റ് ഗീതേഷ് തമ്പി ,സെക്രട്ടറി സജിത്ത് ഗോപിനാഥ് ,ട്രഷറര്‍ ഡോ:ആശ വിജയകുമാര്‍ ,കള്‍ച്ചറല്‍ സെക്രട്ടറി മാലിനി നായര്‍എന്നിവരാണ്.

ഈ പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ ന്യൂജേഴ്‌സിയിലെ കാണികള്‍ക്കു കണ്ണിനും കാതിനും കുളിര്‍മ്മയുള്ളതാക്കി തീര്‍ക്കുവാന്‍ നാമം പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

 namomnair_xmas_pic2 namomnair_xmas_pic3 namomnair_xmas_pic4 namomnair_xmas_pic5 namomnair_xmas_pic6 namomnair_xmas_pic7 namomnair_xmas_pic8 PhilaEcuXmas-9 namomnair_xmas_pic9

LEAVE A REPLY

Please enter your comment!
Please enter your name here