തന്റെ ഏകജാതനെ ദൈവം ലോകത്തിന്‌ നല്‍കിയ ദിവസമാണ്‌ ക്രിസ്‌തുമസ്സ്‌. ഉണ്ണിയേശുവിലൂടെ ദൈവത്തിന്റെ സ്‌നേഹം നാം അനുഭവിച്ചറിയുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും രോഗവും വേദനയും ദൗര്‍ബല്ല്യവും തിന്മയും നിറഞ്ഞ മനുഷ്യന്റെ ജീവിതാവസ്ഥയിലേക്ക്‌ ദൈവം ഇറങ്ങിവന്ന ദിവസം. അവന്‍ ഇമ്മാനുവല്‍ എന്നു വിളിക്കപ്പെടും എന്നു പറഞ്ഞ ദൈവദൂതന്റെ വാക്കുകളുടെ പൊരുള്‍ ഇതാണ്. കാലിത്തൊഴുത്തിന്റെ അധ:സ്ഥിതിയേപ്പോലും ഔന്നത്യമുളളതാക്കി മാറ്റാവുന്നതാണ് എന്ന് ലോകത്തെ പഠിപ്പിച്ച വലിയ സന്ദേശം കൂടിയായാണ് ക്രിസ്തുമസ്.

ലോകത്തില്‍ എല്ലാ മതങ്ങളിലും തിന്മയെ അന്ധകാരമായും ദൈവീകതയെ പ്രകാശമായും കാണാറുണ്‌ട്‌. അന്ധകാരത്തില്‍ നിന്ന്‌ പ്രകാശത്തിലേക്ക്‌ നയിക്കണമേ (തമസോമ ജ്യോതിര്‍ഗമയ) എന്നാണല്ലോ ഭാരതീയ ഋഷിവര്യന്മാര്‍ പ്രാര്‍ത്ഥിച്ചത്‌.

ഇന്ന്‌ തിന്മയും അഴിമതിയും അനീതിയും ഭീകരവാദവും സ്വാര്‍ത്ഥതയും വിഭാഗീയ ചിന്തയും അത്യാര്‍ത്തിയും ജഡിക മോഹങ്ങളും കൊണ്‌ട്‌ അന്ധകാരപൂര്‍ണ്ണമാണ്‌ നമ്മുടെ അന്തരീക്ഷം. ‘നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌’ എന്ന്‌ ശിഷ്യരെ നോക്കി പറഞ്ഞ യേശുവിന്റെ വാക്കുകള്‍ നമ്മുടെ ജീവിതങ്ങളിൽ  ആണ് സാക്ഷാൽക്കരിക്കേണ്ടത് . അപ്പോള്‍ മാത്രമേ തിരു പിറവിയുടെ സന്ദേശമായ സമാധാനവും ശാന്തിയും നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സന്നിഹിതമാക്കാന്‍ നമുക്കു സാധിക്കൂ. അതിനുവേണ്‌ടി നമുക്ക്‌ പരിശ്രമിക്കാം.

കേരളാ ടൈംസിന്റെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു……… ..

പോൾ കറുകപ്പിള്ളിൽ
മാനേജിഗ് ഡയറക്ടർ 

ബിജു കൊട്ടരക്കര
മാനേജിഗ് എഡിറ്റർ

xmas2

LEAVE A REPLY

Please enter your comment!
Please enter your name here